Latest News

കെകെ രമ എംഎല്‍എയുടെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയുന്നതില്‍നിന്ന് വീണ്ടും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

കെകെ രമ എംഎല്‍എയുടെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയുന്നതില്‍നിന്ന് വീണ്ടും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി
X

തിരുവനന്തപുരം: ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് കെകെ രമ എംഎല്‍എയുടെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയുന്നതില്‍നിന്ന് വീണ്ടും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളേക്കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടിസിനാണ് മുഖ്യമന്ത്രി മറുപടി നല്‍കാതെ മന്ത്രി വീണാ ജോര്‍ജിനെ ചുമതലപ്പെടുത്തിയത്.

നിയമസഭാ മന്ദിരത്തില്‍ മുഖ്യമന്ത്രി ഉണ്ടായിരുന്നിട്ടും രമയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി സഭാതലത്തില്‍ എത്തിയില്ല. സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് വീണ ജോര്‍ജിനായതുകൊണ്ടാണ് മറുപടി നല്‍കാന്‍ അവരെ ഏല്‍പ്പിച്ചതെന്നാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കുന്ന വിശദീകരണം. എന്നാല്‍, ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി നല്‍കേണ്ടിയിരുന്ന ചോദ്യങ്ങളാണ് രമയുടെ അടിയന്തര പ്രമേയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നതിലധികവും.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നെന്ന് ആരോപിച്ച കെകെ രമ പ്രശ്‌നം ലാഘവത്തോടെയാണ് സര്‍ക്കാര്‍ എടുക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ മറുപടി പറയാത്തതുതന്നെ ഇതിന് ഉദാഹരണമെന്നും അടിയന്തരപ്രമേ നോട്ടിസ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.

നേരത്തെ ടിപി.ചന്ദ്രശേഖന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ.കെ.രമ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിലും മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നില്ല. അന്ന് മുഖ്യമന്ത്രി പറയേണ്ട മറുപടി സ്പീക്കര്‍ നല്‍കിയത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

Next Story

RELATED STORIES

Share it