Latest News

കെ എം ബഷീറിന്റെ മരണം; അപകടത്തിന്റെ സിസി ടി വി ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കാമെന്ന് കോടതി

കെ എം ബഷീറിന്റെ മരണം; അപകടത്തിന്റെ സിസി ടി വി ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കാമെന്ന് കോടതി
X
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അപകടത്തിന്റെ സിസി ടി വി ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കാമെന്ന് കോടതിയുടെ ഉത്തരവ്. വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് നല്‍കുന്നതിന് സാങ്കേതിക തടസമില്ലെന്ന് ഫോറന്‍സിക് ഡയറക്ടര്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതിയുടെ നടപടി. സൈബര്‍ സെല്‍ ഡി.വൈഎസ്.പി തുടര്‍നടപടി സ്വീകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദ്ദേശം നല്‍കിയത്.




Next Story

RELATED STORIES

Share it