- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ഇന്ന് തിരിതെളിയും

കൊച്ചി: രണ്ടുവര്‍ഷത്തിലൊരിക്കല്‍ വിരിയുന്ന കലാവസന്തത്തിന് ഇന്ന് തുടക്കം. ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വൈകീട്ട് ആറിനു മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പ് ഉദ്ഘാടനം ചെയ്യും. 'നമ്മുടെ സിരകളില്‍ ഒഴുകുന്നത് മഷിയും തീയും' പ്രമേയത്തില്‍ 14 വേദികളിലായി ഏപ്രില്‍ 10 വരെയാണ് ബിനാലെ. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 90 കലാകാരന്‍മാരുടെ 200 സൃഷ്ടികള്‍ പ്രദര്‍ശനത്തിനുണ്ടാവും. സ്റ്റുഡന്റ്‌സ് ബിനാലെയും ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ ബിനാലെയും ഇതോടൊപ്പം നടക്കും.
സെമിനാറുകള്‍, ചര്‍ച്ചകള്‍, വിവിധ കലാ അവതരണങ്ങള്‍ തുടങ്ങിയ വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി രാജീവ്, വി എന്‍ വാസവന്‍, പി എ മുഹമ്മദ് റിയാസ്, കെ രാജന്‍, മേയര്‍ അഡ്വ.എം അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ കെ ജെ മാക്‌സി, കെ എന്‍ ഉണ്ണികൃഷ്ണന്‍, ടി ജെ വിനോദ്, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പേട്രണ്‍ എം എ യൂസഫലി, ഫൗണ്ടേഷന്‍ ഉപദേശകന്‍ എം എ ബേബി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് 2020 ല്‍ ബിനാലെ നടന്നിരുന്നില്ല. ബിനാലെ ആരംഭിച്ചതിന്റെ 10ാം വാര്‍ഷികം കൂടിയാണ് ഇത്തവണ.
ഇന്ത്യന്‍ വംശജയായ സിംഗപ്പൂര്‍ സ്വദേശി ഷുബിഗി റാവുവാണ് അഞ്ചാംപതിപ്പിന്റെ ക്യുറേറ്റര്‍. ബിനാലെ ടിക്കറ്റുകള്‍ കൗണ്ടറിനു പുറമേ ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭ്യമാവും. വിദ്യാര്‍ഥികള്‍ക്ക് 50 ഉം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 100 ഉം മറ്റുള്ളവര്‍ക്ക് 150 ഉം രൂപ വീതമാണ് പ്രവേശന നിരക്ക്. ഒരാഴ്ചത്തെ ടിക്കറ്റിനു 1,000 രൂപയാണ് നിരക്ക്. പ്രതിമാസ നിരക്ക് 4,000 രൂപ. ഫോര്‍ട്ട് കൊച്ചിക്കും മട്ടാഞ്ചേരിക്കും പുറമെ എറണാകുളം നഗരമധ്യത്തിലും ബിനാലെ വേദിയുണ്ട്.
കേരളത്തിലെ മികച്ച 34 കലാകാരന്‍മാരുടെ 150 സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നത് ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയിലാണ്. ഫോര്‍ട്ട് കൊച്ചി ആസ്പിന്‍വാള്‍ ഹൗസ്, പെപ്പര്‍ ഹൗസ്, ആനന്ദ് വെയര്‍ഹൗസ് എന്നീ പ്രധാന വേദികള്‍ക്കുപുറമെ കബ്രാള്‍ യാര്‍ഡ്, ടികെഎം വെയര്‍ഹൗസ്, ഡച്ച് വെയര്‍ഹൗസ്, കാശി ടൗണ്‍ഹൗസ്, ഡേവിഡ് ഹാള്‍, കാശി ആര്‍ട്ട് കഫെ എന്നിവിടങ്ങളും വേദിയാണ്. ഷുബിഗി റാവു ക്യുറേറ്റ് ചെയ്ത 90 കലാകാരന്മാരുടെ 200 സൃഷ്ടികള്‍ ഇവിടെ പ്രദര്‍ശിപ്പിക്കും.
RELATED STORIES
പ്രണയംനടിച്ച് പീഡനവും കവര്‍ച്ചയും: പ്രതിക്ക് 38 വര്‍ഷം കഠിനതടവ്
23 May 2025 2:15 AM GMT'നരഭോജി' കടുവയെ നാട്ടുകാര്‍ കൊന്നു; കടുവയുടെ കാലും മാംസവും...
23 May 2025 2:11 AM GMTഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ എത്തിയ...
23 May 2025 1:19 AM GMTഅമ്മയുടെയും മകളുടെയും മേല്‍ കാറിടിച്ചു; മകള്‍ മരിച്ചു
23 May 2025 1:12 AM GMTഹാര്‍വാഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക്...
23 May 2025 1:03 AM GMTസംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി; മലപ്പുറം പ്രസ്ക്ലബ്ബ് ചാംപ്യന്മാര്
22 May 2025 5:40 PM GMT