Latest News

ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലേക്ക് കാലു കൊണ്ട് നിയന്ത്രിക്കുന്ന സാനിറ്റൈസര്‍ സ്റ്റാന്റുകള്‍ നല്‍കി കൊച്ചുകടവ് കൂട്ടായ്മ

ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലേക്ക് കാലു കൊണ്ട് നിയന്ത്രിക്കുന്ന സാനിറ്റൈസര്‍ സ്റ്റാന്റുകള്‍ നല്‍കി കൊച്ചുകടവ് കൂട്ടായ്മ
X

മാള: കൊച്ചുകടവ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്നലെ കുഴൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്കും, തിരുമുക്കുളം, കാക്കുളിശ്ശേരി വില്ലേജ് ഓഫീസുകളിലേക്കും കാലു കൊണ്ട് നിയന്ത്രിക്കുന്ന സാനിറ്റൈസര്‍ സ്റ്റാന്റുകള്‍ (ഹാന്റ് ഫ്രീ ഫുട്ട് ഓപ്പറേറ്റഡ് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍) വിതരണം ചെയ്തു. ഒരുപാടാളുകള്‍ ദിവസേന വന്നുപോകുന്ന ഈ മൂന്ന് ഓഫീസുകളിലേക്കും ഈ ഉപകരണം വളരെ അത്യാവശ്യമുള്ള ഒന്നായിരുന്നു. ഒരേ സാനിറ്റൈസര്‍ കുപ്പി ഉപയോഗിക്കുമ്പോള്‍ ഏതെങ്കിലും രോഗബാധിതനായ ഒരു വ്യക്തിയില്‍ നിന്ന് മറ്റുള്ളവരിലേക്ക് കൊറോണ വൈറസ് വ്യാപിക്കുന്നത് നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് കൊച്ചുകടവുകാരുടെ ഇവ സ്‌പോണ്‍സര്‍ ചെയ്യാമെന്ന് തീരുമാനിച്ചത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് ഈ ഉപകരണങ്ങള്‍ കൈമാറിയത്.

കൊച്ചുകടവ് കൂട്ടായ്മയുടെ പ്രസിഡന്റ് സലിം തെറ്റേമ്മല്‍, സെക്രട്ടറി ഷാജി കൊച്ചുകടവ്, ഖജാന്‍ജി ഷാഫി അബ്ദു, ഗ്രാമപഞ്ചായത്തംഗങ്ങളായ ഫൗസീര്‍ പ്ലാക്കല്‍, ടി എ ഷെമീര്‍, കമ്മിറ്റിയംഗങ്ങളായ ടി എ അമാനുള്ള, ലത്തീഫ് പണ്ടാരംപറമ്പില്‍, നാസര്‍ മുസ്തഫ, പി എസ് ഷാനവാസ്, അജ്മല്‍ അഷറഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Next Story

RELATED STORIES

Share it