Latest News

കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി ചീഫ് എഡിറ്റര്‍

നിലവിലെ ചീഫ് എഡിറ്റര്‍ പി രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി ചീഫ് എഡിറ്റര്‍
X

തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പി ബി അംഗവുമായ കോടിയേരി ബാലകൃഷ്ണന് ദേശാഭിമാനി ചീഫ് എഡിറ്ററാകും. നിലവിലെ ചീഫ് എഡിറ്റര്‍ പി രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗമാണ് കോടിയേരിക്ക് പുതിയ ചുമതല നല്‍കിയത്. നേരത്തെ പി ബി അംഗങ്ങളായിരുന്ന വി എസ് അച്യുതാനന്ദനും നായനാരും ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ പദവി വഹിച്ചിരുന്നു. രോഗബാധിതനായി ചികില്‍സയില്‍ കഴിയുന്ന കോടിയേരി ഇപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കുകയാണ്.

Next Story

RELATED STORIES

Share it