Latest News

കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി

കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി
X

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തുന്നു. സംസ്ഥാന സെക്രട്ടറിയേറ്റാണ് കോടിയേരിയെ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എ വിജയരാഘവനാണ് ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയുടെ താല്‍ക്കാലികച്ചുമതല വഹിക്കുന്നത്.

2020 നവംബര്‍ 13നാണ് കോടിയേരി സെക്രട്ടറിസ്ഥാനം ഒഴിഞ്ഞത്. ആരോഗ്യപ്രശ്‌നമാണ് സ്ഥാനമൊഴിയുന്നതിന് കാരണമായി പറഞ്ഞിരുന്നതെങ്കിലും മകന്‍ ക്രിമിനല്‍ കേസില്‍ പെട്ടതുമായി ബന്ധപ്പെട്ടാണ് പുറത്തുപോയതെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ പാര്‍ട്ടി അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

സിപിഎം പാര്‍ട്ടി സമ്മേളനം നടക്കുന്നതും കോടിയേരി തിരിച്ചെത്തുന്നതിന് കാരണമായിട്ടുണ്ട്. മാത്രമല്ല, മകന്‍ ബിനീഷ് കോടിയേരിയ്‌ക്കെതിരേയുള്ള പല കേസുകളിലും കോടതി തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it