Latest News

കൊല്‍ക്കത്തയില്‍ ഹോട്ടലില്‍ തീപ്പിടിത്തം; 14 മരണം

കൊല്‍ക്കത്തയില്‍ ഹോട്ടലില്‍ തീപ്പിടിത്തം; 14 മരണം
X

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 14 പേര്‍ മരിച്ചു. കൊല്‍ക്കത്ത നഗരമധ്യത്തിലുള്ള ഹോട്ടലില്‍ ചൊവ്വാഴ്ച രാത്രി 8:30ഓടെയാണ് തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ നിയന്ത്രണവിധേയമാക്കിയതായി കൊല്‍ക്കത്ത പോലിസ് കമ്മിഷണര്‍ മനോജ് കുമാര്‍ വര്‍മ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ കൊല്‍ക്കത്ത കോര്‍പറേഷനെതിരെ ഗുരുതര ആരോപണങ്ങളുമായി പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ശുഭാങ്കര്‍ സര്‍ക്കാര്‍ രംഗത്തെത്തി. ഇതൊരു ദാരുണ സംഭവമാണ്. ഒരു തീപിടിത്തമുണ്ടാകുന്നു, നിരവധി ജനങ്ങള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നു. ആ കെട്ടിടത്തില്‍ ആവശ്യമായ സുരക്ഷയോ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. ഈ നഗരത്തിന്റെ കോര്‍പറേഷന്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Next Story

RELATED STORIES

Share it