- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊങ്കൺ പാതയിൽ വെള്ളക്കെട്ട്: കേരളത്തിൽ നിന്നുള്ള അഞ്ച് ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു

മുംബൈ: ഗോവയിലെ പെര്‍ണം തുരങ്കത്തിലെ വെള്ളച്ചോര്‍ച്ചയെത്തുടര്‍ന്ന് കൊങ്കണ്‍ വഴിയുള്ള തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം. തിരുനല്‍വേലി ജാംനഗര്‍ എക്‌സ്പ്രസ്, നാഗര്‍കോവില്‍ ഗാന്ധി ധാം എക്‌സ്പ്രസ്, എറണാകുളം നിസാമുദ്ദീന്‍ എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍ ലോക്മാന്യതിലക് എക്‌സ്പ്രസ്, നിസാമുദ്ദീന്‍ എറണാകുളം എക്‌സ്പ്രസ് എന്നിവ വഴിതിരിച്ചുവിടും.
ലോക്മാന്യ തിലക് തിരുവനന്തപുരം സെന്‍ട്രല്‍, ലോകമാന്യതിലക് കൊച്ചുവേളി, നിസാമുദ്ദീന്‍ തിരുവനന്തപുരം സെന്‍ട്രല്‍, ഭാവ്‌നഗര്‍ കൊച്ചുവേളി, ലോകമാന്യ തിലക് എറണാകുളം, ഇന്‍ഡോര്‍ കൊച്ചുവേളി എക്‌സ്പ്രസുകളം വഴിതിരിച്ചുവിടും. ഷൊര്‍ണൂര്‍ ഈറോഡ് ധര്‍മവാരം ഗുണ്ടകല്‍ റായ്ച്ചുര്‍ വാദി സോലാപുര്‍ പൂണെ ലോനാവാല പന്‍വേല്‍ വഴിയാണ് തിരിച്ചുവിടുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും സര്‍വിസ് ആരംഭിക്കുന്ന തീവണ്ടികള്‍ക്കാണ് നിയന്ത്രണം.
ബുധനാഴ്ച രാവിലെ 9.15ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം സെന്‍ട്രല്‍ മുംബൈ എല്‍ടിടി നേത്രാവതി എക്‌സ്പ്രസ് 7.40 മണിക്കൂര്‍ വൈകി വൈകീട്ട് 4.55ന് മാത്രമേ പുറപ്പെടുകയുള്ളൂ. ലോകമാന്യ തിലകില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ വൈകുന്നതിനാലാണ് ക്രമീകരണം.
മുംബൈ സിഎസ്എംടി മഡ്ഗാവ് വന്ദേഭാരത്, മുംബൈ സിഎസ്എംടി മഡ്ഗാവ് ജനശതാബ്ദി, മുംബൈ സിഎസ്എംടി മഡ്ഗാവ് മാണ്ഡോവി, മുംബൈ സിഎംഎസ്ടി മംഗളൂരു എക്‌സ്പ്രസുകള്‍ റദ്ദാക്കി. മഡ്ഗാവല്‍നിന്ന് മുംബൈയിലേക്കുള്ള മണ്ഡോവി എക്‌സപ്രസ്, സാവന്ത്‌വാദി റോഡ് പാസഞ്ചര്‍, മുംബൈ സിഎസ്എംടി തേജസ് എക്‌സ്പ്രസ്, മുംബൈ സിസ്എംടി ജനശതാബ്ദി എക്‌സപ്രസ് എന്നീ തീവണ്ടികളും റദ്ദാക്കിയിട്ടുണ്ട്. ബുധനാഴ്ച യാത്രയാരംഭിക്കുന്ന സാവന്ത്‌വാദി റോഡ് ദിവ എക്‌സ്പ്രസും സര്‍വിസ് നടത്തില്ല.
മഡ്ഗാവ് ചണ്ഡിഗഢ്, മംഗളൂരു സെന്‍ട്രല്‍ ലോക്മാന്യ തിലക്, മംഗളൂരു മുംബൈ എക്‌സ്പ്രസുകളും സാവന്ത്‌വാദി മഡ്ഗാവ് പാസഞ്ചര്‍ എന്നിവയും റദ്ദാക്കി. മുംബൈ സിഎംഎസ്ടി മഡ്ഗാവ് ജങ്ഷന്‍ കൊങ്കണ്‍ കന്യ, ലോകമാന്യതിലക് മംഗളൂരു സെന്‍ട്രല്‍ മത്സ്യഗന്ധ എക്‌സ്പ്രസുകള്‍ സാവന്ത്‌വാദി റോഡില്‍ സര്‍വിസ് അവസാനിപ്പിക്കും.
RELATED STORIES
വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികളെ ആക്രമിച്ച് സായുധ ജൂത കുടിയേറ്റക്കാര്‍...
21 Jun 2025 12:50 PM GMTപെന്ഷന് വെട്ടിചുരുക്കലിനെതിരായ പ്രതിഷേധം; പാനമയില്‍ അടിയന്തരാവസ്ഥ
21 Jun 2025 12:40 PM GMTഎസ്ഡിപിഐ മെംബര്‍ഷിപ് കാംപയിന് ജൂലൈ 01 മുതല്‍ 31 വരെ
21 Jun 2025 12:01 PM GMTയുവതിയുടെ ആത്മഹത്യ: നുണപ്രചാരണം അപലപനീയം - കെ കെ അബ്ദുല്‍ ജബ്ബാര്‍
21 Jun 2025 12:00 PM GMTതദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കം; എസ് ഡി പി ഐ നേതൃസംഗമം നടത്തി
21 Jun 2025 11:46 AM GMTപാലക്കാട് ആംബുലന്‍സില്‍ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു
21 Jun 2025 11:36 AM GMT