- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ നവീകരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ അന്വേഷണം വേണം: എസ്‌ഡിപിഐ

കോന്നി: കോന്നി ആനക്കൂട് കേന്ദ്രീകരിച്ചുള്ള ഇക്കോ ടൂറിസം കേന്ദ്രത്തിലെ നവീകരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ അന്വേഷണം വേണമെന്ന് എസ്ഡിപിഐ കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് നിസാം കോന്നി ആവശ്യപ്പെട്ടു. ഇക്കോ ടൂറിസം കേന്ദ്രത്തിലെ കുട്ടികളുടെ പാർക്കിൽ നിലവാരം കുറഞ്ഞ കളി ഉപകരണങ്ങൾ അശാസ്ത്രീയമായി സ്ഥാപിച്ചതും ഇവയുടെ കാലപ്പഴക്കം സംബന്ധിച്ചതുമായ പരാതികളിൽ അന്വേഷണം അട്ടിമറിച്ചുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഒരാഴ്ച മുമ്പ് വേലിക്കല്ല് വീണ് നാലു വയസ്സുകാരന്റെ ധാരുണാന്ത്യത്തിന് കാരണമായത് ആനത്താവളത്തിലെ ജീവനക്കാരുടെ നിഷ്ക്രിയത്വവും നിർമ്മാണത്തിലെ അപാകതയുമാണെന്ന് വ്യക്തമായതാണ്. ഇതിനുമുമ്പും പാർക്കിൽ നിരവധി കുട്ടികൾക്ക് നട്ടെല്ലിനും കൈകാലുകൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
ഫൈബർ ഉപകരണങ്ങൾ നല്ല നിലവാരത്തിൽ നിർമിച്ചവ വിപണിയിൽ ലഭ്യമാണെങ്കിലും കമ്മീഷൻ തുകയും എസ്റ്റിമേറ്റ് തുകയുടെ ഇരട്ടിയും തട്ടിയെടുക്കാൻ തൽപ്പരരായ ചിലരാണ് ഇത്തരത്തിൽ പാർക്ക് ഒരുക്കിയിട്ടുള്ളതെന്നാണ് ആക്ഷേപം. നിരവധി വിനോദസഞ്ചാരികൾ ദിനംപ്രതി ആനത്താവളത്തിൽ എത്തുന്നുണ്ടെങ്കിലും അവർക്ക് ആവശ്യമായ ഒന്നുംതന്നെ ഇവിടെ ലഭ്യമല്ല. എന്നിട്ടും അമിതമായ ടിക്കറ്റ് നിരക്കും പാർക്കിംഗ് ഫീസുമാണ് സഞ്ചാരികളിൽ നിന്നും ഈടാക്കുന്നത്. പല നിർമ്മിതികളുടെയും ചിലവായ തുകയും എസ്റ്റിമേറ്റ് തുകയും താരതമ്യപ്പെടുത്തിയാൽ ഇവിടെ നടക്കുന്ന ക്രമക്കേടുകൾ വ്യക്തമാകുമെന്നും നിസാം കോന്നി പറഞ്ഞു.
RELATED STORIES
ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേയില്‍ അശ്ലീല പ്രവൃത്തി; ബിജെപി നേതാവിനെതിരെ ...
24 May 2025 2:20 AM GMTമരത്തിനു കീഴില്‍ ഉറങ്ങിക്കിടന്നയാള്‍ക്ക് മേല്‍ നഗരസഭാ ജീവനക്കാര്‍ ചെളി ...
24 May 2025 2:04 AM GMTസംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്
24 May 2025 1:18 AM GMTഹാര്‍വാഡിലെ വിദേശി വിദ്യാര്‍ഥികളുടെ വിലക്ക് സ്റ്റേ ചെയ്ത് കോടതി
24 May 2025 1:12 AM GMTകേരള ഫാര്‍മേഴ്സ് ഫെഡറേഷന് ഇന്ന് പാര്‍ട്ടി പ്രഖ്യാപിച്ചേക്കും; ബിജെപി ...
24 May 2025 1:04 AM GMTകാറില്‍ ചാര്‍ജ്ജ് ചെയ്ത ഫോണ്‍ പൊട്ടിത്തെറിച്ചു; നിയന്ത്രണം വിട്ട കാര്‍ ...
23 May 2025 5:40 PM GMT