Latest News

കോന്നി ഗവ. മെഡിക്കല്‍ കോളജ് ഒപി വിഭാഗം തിങ്കളാഴ്ച മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

കോന്നി ഗവ. മെഡിക്കല്‍ കോളജ് ഉദ്ഘാടന ചടങ്ങ് കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും നടത്തുകയെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍എംഎല്‍എ അറിയിച്ചു. ഉദ്ഘാടന ചടങ്ങല്‍ പങ്കെടുക്കാനെത്തുന്ന ക്ഷണിക്കപ്പെട്ടവര്‍ ഒന്‍പതു മണിയോടു കൂടി എത്തണം. എല്ലാവര്‍ക്കും കോവിഡ് ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാണ്. ടെസ്റ്റ് നടത്തിയാണ് ഉദ്ഘാടന സ്ഥലത്തേക്ക് പ്രവേശിപ്പിക്കുന്നത്.

കോന്നി ഗവ. മെഡിക്കല്‍ കോളജ് ഒപി വിഭാഗം തിങ്കളാഴ്ച മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
X

പത്തനംതിട്ട: കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഒപി വിഭാഗം തിങ്കളാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു നാടിന് സമര്‍പ്പിക്കും. ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. വനംമൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. കെ യു ജനീഷ് കുമാര്‍, മാത്യു ടി തോമസ്, രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി, ജില്ലാ കളക്ടര്‍ പി ബി നൂഹ്, മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. എ റംലാബീവി, മെഡിക്കല്‍ എഡ്യുക്കേഷന്‍ ജോയിന്റ് ഡയറക്ടറും സ്‌പെഷല്‍ ഓഫിസറുമായ ഡോ. ഹരികുമാരന്‍ നായര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എ എല്‍ ഷീജ, എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന്‍, സൂപ്രണ്ട് ഡോ. എസ് സജിത്ത് കുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. സി എസ് വിക്രമന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അരുവാപ്പുലം പഞ്ചായത്തിലാണ് മെഡിക്കല്‍ കോളജ് സ്ഥിതി ചെയ്യുന്നത്. ആശുപത്രി, അക്കാദമിക് ബ്ലോക്ക് എന്നിങ്ങനെ 49,200 സ്‌ക്വയര്‍ മീറ്റര്‍ കെട്ടിട നിര്‍മാണമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇതുവരെയുളള നിര്‍മാണ പ്രവൃത്തികള്‍ക്കായി 110 കോടി രൂപ ചെലവഴിച്ചു. ഇതില്‍ 74 കോടി രൂപ വിനിയോഗിച്ചത് ഈ സര്‍ക്കാരിന്റെ കാലത്താണ്.

18 കോടി രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളജ് വരെ എത്താന്‍ നല്ല റോഡും 14 കോടി രൂപ ചെലവില്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റും സജ്ജീകരിച്ചിട്ടുണ്ട്. സൃഷ്ടിക്കപ്പെട്ട തസ്തികകളില്‍ ഡോക്ടര്‍മാരെയും, മറ്റു ജീവനക്കാരെയും നിയമിച്ചു. എംസിഐ മാനദണ്ഡ പ്രകാരം 50 വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനും ആശുപത്രി സുഗമമായി നടത്തിക്കൊണ്ടു പോകാനും ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാനുളള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഒപിയില്‍ വരുന്ന രോഗികള്‍ക്ക് മരുന്ന് വിതരണത്തിനായി ഫാര്‍മസിയും സജ്ജീകരിച്ചു. ഇതിനായി 75 ലക്ഷം രൂപയുടെ മരുന്നുകള്‍ കെഎംഎസ്‌സിഎല്‍ വഴി ലഭ്യമാക്കിയിട്ടുണ്ട്.

അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, കാന്റീന്‍, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്‌സുകള്‍, ലോണ്‍ട്രി, അനിമല്‍ ഹൗസ്, ഓഡിറ്റോറിയം, മോര്‍ച്ചറി തുടങ്ങിയവ രണ്ടാംഘട്ട നിര്‍മാണത്തില്‍ കിഫ്ബിയിലൂടെ നടപ്പാക്കും. ഇതിനായി 338.5 കോടിയുടെ പദ്ധതി നിര്‍ദേശം കിഫ്ബിയുടെ പരിഗണനയിലാണ്.

പത്തനംതിട്ട ജില്ലയുടേയും സമീപ ജില്ലകളിലെയും ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ കോന്നി മെഡിക്കല്‍ കോളജ് ഒരു മുതല്‍ക്കൂട്ടായി മാറും. ശബരിമലയില്‍ നിന്നും വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന മെഡിക്കല്‍ കോളജ് എന്ന പ്രത്യേകതയും കോന്നിക്കുണ്ട്. കോവിഡിന്റെ പ്രതികൂലമായ സാഹചര്യമാണ് രാജ്യത്തൊട്ടാകെ നിലനില്‍ക്കുന്നത്. ഇതിനെ നേരിടാനുള്ള പോരാട്ടത്തിലാണ് ആരോഗ്യമേഖല. കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ഒ പി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കോവിഡിനെതിരായ പോരാട്ടത്തിന് കൂടുതല്‍ കരുത്ത് പകരും. ഉദ്ഘാടന ചടങ്ങ് പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും നടക്കുക.

ഉദ്ഘാടന ചടങ്ങ് കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച്

കോന്നി ഗവ. മെഡിക്കല്‍ കോളജ് ഉദ്ഘാടന ചടങ്ങ് കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും നടത്തുകയെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഉദ്ഘാടന ചടങ്ങല്‍ പങ്കെടുക്കാനെത്തുന്ന ക്ഷണിക്കപ്പെട്ടവര്‍ ഒന്‍പതു മണിയോടു കൂടി എത്തണം. എല്ലാവര്‍ക്കും കോവിഡ് ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാണ്. ടെസ്റ്റ് നടത്തിയാണ് ഉദ്ഘാടന സ്ഥലത്തേക്ക് പ്രവേശിപ്പിക്കുന്നത്.

ഉദ്ഘാടന ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. കോവിഡ് മാനദണ്ഡം നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും സഹകരിക്കണമെന്ന് എംഎല്‍എ പറഞ്ഞു. ഉദ്ഘാടന ശേഷം ഉച്ചയ്ക്ക് രണ്ടു മുതല്‍ ആറു വരെ പൊതുജനങ്ങള്‍ക്ക് കാണാനായി മെഡിക്കല്‍ കോളജ് തുറന്നുകൊടുക്കുമെന്നും എംഎല്‍എ പറഞ്ഞു. തിരക്കുണ്ടാക്കാതെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം അനുവദനീയമായ എണ്ണം ആളുകളെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളു എന്നും എംഎല്‍എ അറിയിച്ചു.

Next Story

RELATED STORIES

Share it