Latest News

കോട്ടയം സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

കോട്ടയം സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു
X

ദോഹ: വൈക്കം സ്വദേശി ഖത്തറില്‍ അപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ദുഖാന്‍ ഹൈവേയിലുണ്ടായ അപകടത്തില്‍ വൈക്കം വല്ലകം സ്വദേശി ജോയ് മാത്യു (48) ആണ് മരിച്ചത്. ദീര്‍ഘകാലം ഖത്തറില്‍ മാധ്യമ പ്രവര്‍ത്തകയായിരുന്ന ശ്രീദേവി ജോയുടെ ഭര്‍ത്താവാണ്. ജോലി ആവശ്യാര്‍ത്ഥം ഷാഹാനിയയില്‍ പോയി മടങ്ങി വരുംവഴി പുലര്‍ച്ചെ മൂന്ന് മണിയോടെ ദുഖാന്‍ റോഡില്‍ വെച്ച് ട്രക്കിന് പിറകില്‍ കാറിടിച്ചായിരുന്നു അപകടം. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹസ്സന്‍ മെബ്രിക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഖത്തര്‍ കെഎംസിസി അല്‍ ഇഹ്‌സാന്‍ സമിതിക്കു കീഴില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉടന്‍ നാട്ടിലെത്തിക്കും.

Next Story

RELATED STORIES

Share it