Latest News

കോട്ടയം: പരിശീലന ക്ലാസിന് എത്താതിരുന്ന പോളിംഗ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തു

കോട്ടയം: പരിശീലന ക്ലാസിന് എത്താതിരുന്ന പോളിംഗ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തു
X

കോട്ടയം: പരീശീലന ക്ലാസിന് എത്താതിരുന്ന പോളിംഗ് ഉദ്യോഗസ്ഥരെ ജില്ലാ കളക്ടറുടെ ഉത്തരവു പ്രകാരം പോലിസ് അറസ്റ്റു ചെയ്തു. രണ്ടാം ഘട്ട പരിശീലനത്തിന് എത്താതിരുന്ന 16 പേരെയാണ് ഇന്നലെ കളക്ടറുടെ മുന്‍പില്‍ ഹാജരാക്കിയത്.

പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന ഏപ്രില്‍ അഞ്ചിന് വരണാധികാരിയുടെ മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കി ഇവരെ തിരിച്ചയച്ചു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വീഡിയോഗ്രാഫി ജോലിക്കായുള്ള കരാറില്‍ ഒപ്പുവച്ചശേഷം ജോലിക്ക് എത്താതിരുന്ന വീഡിയോഗ്രാഫറെയും കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത് ഹാജരാക്കിയിരുന്നു.

Next Story

RELATED STORIES

Share it