Latest News

കോവളത്തെ വിദേശ വനിതയുടെ കൊലപാതകം: വിചാരണയ്ക്കിടെ കെമിക്കല്‍ ലബോറട്ടറിയിലെ അസി.കെമിക്കല്‍ എക്‌സാമിനര്‍ കൂറുമാറി

വിദേശവനിതയുടെ ശരീരത്തില്‍ കണ്ടെത്തിയ വെള്ളം പരിശോധിച്ചാല്‍ മുങ്ങി മരിക്കുന്ന ഒരാളില്‍ കണ്ടെത്തുന്ന ഘടകങ്ങള്‍ ഉണ്ടായിരുന്നതായി സാക്ഷി കോടതിയില്‍ മൊഴി മാറ്റി നല്‍കി

കോവളത്തെ വിദേശ വനിതയുടെ കൊലപാതകം: വിചാരണയ്ക്കിടെ കെമിക്കല്‍ ലബോറട്ടറിയിലെ അസി.കെമിക്കല്‍ എക്‌സാമിനര്‍ കൂറുമാറി
X

തിരുവനന്തപുരം: കോവളത്തെ വിദേശ വനിതയുടെ കൊലപാതക കേസിന്റെ വിചാരണയ്ക്കിടെ തിരുവനന്തപുരം കെമിക്കല്‍ ലബോറട്ടറിയിലെ അസി.കെമിക്കല്‍ എക്‌സാമിനര്‍ അശോക് കുമാര്‍ കൂറുമാറി. വിദേശവനിതയുടെ ശരീരത്തില്‍ കണ്ടെത്തിയ വെള്ളം പരിശോധിച്ചാല്‍ മുങ്ങി മരിക്കുന്ന ഒരാളില്‍ കണ്ടെത്തുന്ന ഘടകങ്ങള്‍ ഉണ്ടായിരുന്നതായി സാക്ഷി കോടതിയില്‍ മൊഴി മാറ്റി നല്‍കി.

വിദേശവനിതയുടെ ശരീരത്തില്‍ കണ്ടെത്തിയ ഏക കോശ ജീവികളും, ആറ്റിലെ വെള്ളത്തിലെ ഏക കോശ ജീവികകളും സമാനമായിരുന്നു. സാധാരണ മുങ്ങി മരണത്തില്‍ ഇത്തരം അവസ്ഥകള്‍ കാണാറുണ്ടെന്നും. അതിനാല്‍ വിദേശവനിത മുങ്ങി മരിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയുവാന്‍ കഴിയില്ലെന്നും സാക്ഷി മൊഴി നല്‍കി.

കൂടാതെ മരണപ്പെട്ട വിദേശവനിതയുടെ ശരീരത്തില്‍ നിന്നും പ്രതികളുടെ ബീജം അണ്ടെത്തുവാന്‍ കഴിഞ്ഞില്ലെന്നും സാക്ഷി പറഞ്ഞു. സാധാരണ ബീജത്തിന്റെ സാനിധ്യം ഉണ്ടെങ്കില്‍ ഒരു വര്‍ഷം വരെയും മരണപ്പെട്ട വ്യക്തിയുടെ ശരീരത്തില്‍ കാണാന്‍ സാധിക്കുമെന്നും സാക്ഷി മൊഴി നല്‍കി. ഇതേ തുടര്‍ന്നാണ് സാക്ഷി കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്.

Next Story

RELATED STORIES

Share it