Latest News

കൊവിഡ്‌ ബാധിതയായ വീട്ടമ്മ മരിച്ചു

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പരിക്കേറ്റ വര്‍ ചികിത്സക്കെത്തിയപ്പോള്‍ സഫിയയും ഭര്‍ത്താവും ഡോക്ടറെ കാണിക്കാന്‍ എത്തിയിരുന്നു. പിന്നീട് ഇരുവരും കൊവിഡ്‌ രോഗികളായി.

കൊവിഡ്‌  ബാധിതയായ വീട്ടമ്മ മരിച്ചു
X

കല്‍പ്പറ്റ: കൊവിഡ്‌ ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണപ്പെട്ടു. തരുവണ കുന്നുമ്മല്‍ അങ്ങാടി കാഞ്ഞായി സഫിയ (60) ആണ് മരിച്ചത് . വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് അംഗം കാഞ്ഞായി ഇബ്‌റാഹീമിന്റെ ഭാര്യയാണ്.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് മരണം.ഇവര്‍ക്ക് നേരത്തെ കൊവിഡ്‌ ഉണ്ടായിരുന്നില്ല. കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പരിക്കേറ്റ വര്‍ ചികിത്സക്കെത്തിയപ്പോള്‍ സഫിയയും ഭര്‍ത്താവും ഡോക്ടറെ കാണിക്കാന്‍ എത്തിയിരുന്നു. പിന്നീട് ഇരുവരും കൊവിഡ്‌ രോഗികളായി. ഭര്‍ത്താവ് രോഗ മുക്തനായി . സഫിയ ചികിത്സയിലായിരുന്നു.

മക്കള്‍ സറീന, സാജിദ, സമീര്‍, സബിത, സല്‍സബീല് മരുമക്കള്‍ :പി എ ഗഫൂര്‍ (കുവൈത്ത് ) കെ.സി ഇബ്രാഹിം, റഷീദ് ഓടത്തോട്, സഫീറ.

Next Story

RELATED STORIES

Share it