Latest News

ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 96 പേര്‍ക്ക് കൊവിഡ്; 100ല്‍ താഴെയാകുന്നത് ഒമ്പത് മാസത്തിനുശേഷം ഇതാദ്യം

ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ 96 പേര്‍ക്ക് കൊവിഡ്; 100ല്‍ താഴെയാകുന്നത് ഒമ്പത് മാസത്തിനുശേഷം ഇതാദ്യം
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധ ഗണ്യമായി കുറയുന്നു. 24 മണിക്കൂറിനുള്ളില്‍ 96 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 100ല്‍ താഴെപേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ഒമ്പത് മാസത്തിനുശേഷം ഇതാദ്യമാണ്. ഏപ്രില്‍ 30, 2020നാണ് ഇതിനുമുമ്പ് നൂറില്‍ താഴെ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. അന്ന് 76 പേര്‍ക്കായിരുന്നു കൊവിഡ് ബാധിച്ചത്.

രോഗബാധിതരുടെ എണ്ണത്തിലെ കുറവ് കൊവിഡ് വ്യാപനം കുറയുന്നതിന്റെ സൂചനയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇതുവരെ ഡല്‍ഹിയില്‍ 6,34,325 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ബുധനാഴ്ച മാത്രം 212 പേര്‍ രോഗമുക്തരായി. 6,21,995 പേരാണ് ഇതുവരെ രോഗം മാറി ആശുപത്രി വിട്ടത്.

ഡല്‍ഹിയില്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗമുക്തി നിരക്ക് രേഖപ്പെടുത്തിയത് ബുധനാഴ്ചയാണ്, 98.05 ശതമാനം. സജീവരോഗികളുടെ നിരക്ക് 0.23 ശതമാനവുമായി. ഇതുവരെ ഡല്‍ഹിയില്‍ അനുഭവപ്പെട്ടതില്‍ വച്ച് ഏറ്റവും കുറവാണ് ഇത്.

ഇന്ത്യയില്‍ ഇന്നുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,06,89,527 ആയി. ഇതില്‍ 1,78,498 പേര്‍ സജീവ രോഗികളാണ്. 1,03,59,305 പേര്‍ രോഗമുക്തരായി.

Next Story

RELATED STORIES

Share it