Latest News

കോഴിക്കോട് ബീച്ച് ആശുപത്രി ഈ മാസം പത്ത് മുതല്‍ സമ്പൂര്‍ണ കൊവിഡ് ആശുപത്രി

322 രോഗികളെ ഒരേ സമയം ഇവിടെ പ്രവേശിപ്പിക്കാനാകുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കോഴിക്കോട് ബീച്ച് ആശുപത്രി ഈ മാസം പത്ത് മുതല്‍ സമ്പൂര്‍ണ കൊവിഡ് ആശുപത്രി
X
ഫയല്‍ ചിത്രം

കോഴിക്കോട്: ബീച്ച് ജനറല്‍ ആശുപത്രി ഈ മാസം പത്ത് മുതല്‍ സമ്പൂര്‍ണ കൊവിഡ് ആശുപത്രിയായി മാറും. കൊവിഡ് രോഗികള്‍ക്ക് മികച്ച നിലവാരമുള്ള ചികിത്സ ഉറപ്പാക്കുന്നതിനായാണ് ആശുപത്രി പൂര്‍ണമായും കൊവിഡ് ആശുപത്രിയാക്കുന്നത്. 322 രോഗികളെ ഒരേ സമയം ഇവിടെ പ്രവേശിപ്പിക്കാനാകുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

13 ലക്ഷം രൂപ ചെലവ് വരുന്ന മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍ സിസ്റ്റം, 36 ലക്ഷം രൂപയുടെ ഉപകരണങ്ങളായ ഐസിയു കിടക്കകള്‍, മള്‍ട്ടി പാരാ മോണിറ്റര്‍, മൊബൈല്‍ എക്‌സ്‌റേ, ഇന്‍ഫ്യൂഷന്‍ പമ്പ്, എ ബിജി ഇസിജി മെഷീനുകള്‍ തുടങ്ങി സ്വകാര്യ ആശുപത്രിയോട് കിടപിടിക്കുന്ന അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുമായാണ് കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രി സമ്പൂര്‍ണ കൊവിഡ് ആശുപത്രിയായി മാറുന്നത്.

സ്‌ട്രോക്ക് യൂനിറ്റില്‍ ഇലക്ട്രോണിക് മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന 22 കിടക്കകളില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കും. 22 കിടക്കകളില്‍ പത്ത് എണ്ണത്തില്‍ വെന്റിലേറ്റര്‍ സൗകര്യമുണ്ട്. വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനായി എല്ലാ കിടക്കകള്‍ക്കും ടെലി മെഡിസിന്‍ സംവിധാനം. നിലവില്‍ ആശുപത്രിയില്‍ കിടത്തി ചികില്‍സയിലുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

ഒപി വിഭാഗം ജനറല്‍ ആശുപത്രി നഴ്‌സിങ് കോളജിലേക്കും ഹോമിയോ മെഡിക്കല്‍ കോളജിലേക്കുമാണ് മാറ്റുക. സമ്പൂര്‍ണ കൊവിഡ് ആശുപത്രിയാവുന്നതോടെ 98 ഡോക്ടര്‍മാരുടെയും 300 നഴ്‌സുമാരുടെയും സേവനം ആവശ്യമുണ്ട്. രോഗികള്‍ വരുന്നതിനനുസരിച്ച് നാഷണല്‍ റൂറല്‍ മിഷന്‍ വഴി ആരോഗ്യ പ്രവര്‍ത്തകരെ താല്‍ക്കാലികമായി നിയമിക്കാനാണ് തീരുമാനം.


Next Story

RELATED STORIES

Share it