Latest News

കോഴിക്കോട് ഇരട്ട സ്‌ഫോടന കേസ്;പ്രതികളും എന്‍ഐഎയും നല്‍കിയ അപ്പീലുകളില്‍ ഹൈക്കോടതി വിധി ഇന്ന്

കേസില്‍ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് പ്രതികളുടെ വാദം

കോഴിക്കോട് ഇരട്ട സ്‌ഫോടന കേസ്;പ്രതികളും എന്‍ഐഎയും നല്‍കിയ അപ്പീലുകളില്‍ ഹൈക്കോടതി വിധി ഇന്ന്
X

കോഴിക്കോട്: ഇരട്ട സ്‌ഫോടന കേസില്‍ പ്രതികളും എന്‍ഐഎയും നല്‍കിയ അപ്പീലുകളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി തടിയന്റവിട നസീര്‍, നാലം പ്രതി ഷഫാസ് എന്നിവരാണ് കോടതിയെ സമീപിച്ചത്.

കേസില്‍ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് പ്രതികളുടെ വാദം. കേസിലെ മൂന്നാം പ്രതി അബ്ദുള്‍ ഹാലിം, ഒന്‍പതാം പ്രതി അബൂബക്കര്‍ യൂസഫ് എന്നിവരെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്താണ് എന്‍ഐഎയുടെ അപ്പീല്‍.

2006 ലാണ് കോഴിക്കോട് മൊഫ്യൂസല്‍ ബസ്റ്റാന്റിലും കെഎസ്ആര്‍ടിസി സ്റ്റാന്റിലും സ്‌ഫോടനം നടക്കുന്നത്. ആദ്യം ലോക്കല്‍ പോലിസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.ആകെ 9 പ്രതികളുള്ള കേസില്‍ ഒളിവിലുള്ള രണ്ട് പ്രതികളടക്കം മൂന്ന് പേരുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല. ഒരാളെ എന്‍ഐഎ മാപ്പുസാക്ഷിയാക്കിയിരുന്നു. ഒരു പ്രതി വിചാരണയ്ക്കിടെ മരിച്ചിരുന്നു. 2011 ലാണ് പ്രതികള്‍ ശിക്ഷാ വിധി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it