Latest News

കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രൻ അന്തരിച്ചു

കെപിസിസി ട്രഷറർ വി പ്രതാപചന്ദ്രൻ അന്തരിച്ചു
X


തിരുവനന്തപുരം: കെപിസിസി ട്രഷറർ അഡ്വ. വി. പ്രതാപ ചന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു ഹൃദയാഘാതം മൂലം ഇന്നു രാവിലെ ആയിരുന്നു അന്ത്യം. ഇന്നലെ ഉറങ്ങാൻ കിടന്ന അദ്ദേഹം ഇന്നു രാവിലെ ഉറക്കമുണരാൻ വൈകിയതിനെത്തുടർന്നു വിളിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്.

വീക്ഷണം തിരുവനന്തപുരം ബ്യൂറോ ചീഫ്, സീനിയർ ജണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.

ഭാര്യ: പരേതയായ ജയശ്രീ മക്കൾ: പ്രിജിത്, പ്രീതി

മുൻ കെപിസിസി പ്രസിഡന്റും മന്ത്രിയും ആയിരുന്ന എസ്. വരദരാജൻ നായരുടെ മകനും ദിവാൻ രാജഗോപാലാചരിയുടെ പൗത്രനുമാണ്. തിരുവനന്തപുരം സെൻ്റ് ജോസഫ് സ്കൂൾ, യൂണിവേഴ്സിറ്റി കോളേജ്, ലോ കോളേജ്, ഡൽഹിയിലെ ഇന്സ്റ്റിറ്റ്യൂട്ട് ഒഫ് ജേണലിസം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തിരുവനന്തപുരം പ്രസ്സ് ക്ലബിൻ്റെ മുൻ പ്രസിഡൻ്റ് കെ എസ് യു ജില്ലാ പ്രസിഡൻ്റ്, DCC ജനറൽ സെക്രട്ടറി, KPCC എക്സി.മെമ്പർI, ട്രഷറർ, ഐഎൻടിയുസി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം. ടൈറ്റാനിയം അടക്കമുള്ള പൊതു മേഖലാ സ്ഥാപനങ്ങളുടെ INTUC പ്രസിഡൻ്റ്, തിരുവനന്തപുരം ബാറിലെ അഭിഭാഷകൻ തുടങ്ങിയ നിലകളിൽ തിളങ്ങി. ലേബർ നിയമത്തിൽ പ്രത്യേക പ്രാഗത്ഭ്യം തെളിയിച്ചു. ഒട്ടേറെ പ്രധാന കേസുകളിൽ തൊഴിലാളികൾക്കു വേണ്ടി ഹാജരായി.

Next Story

RELATED STORIES

Share it