- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തായ്‌ലാന്‍ഡില്‍ നിന്നൊരു ഹച്ചിക്കോ; യജമാനന്‍ മരിച്ചതറിയാതെ കാത്തിരിപ്പ് തുടര്‍ന്ന് മൂഡേങ്
തായിലാന്‍ഡ്: തായ്ലന്‍ഡിലെ കൊറാറ്റില്‍, വിശ്വസ്തതയുടെയും സ്‌നേഹത്തിന്റെയും പ്രതീകമായി മാറി മൂഡേങ് എന്ന നായ. മാസങ്ങള്‍ക്ക് മുമ്പ് അന്തരിച്ച ഉടമയ്ക്ക് വേണ്ടി കൊറാട്ട് നഗരത്തിലെ 7-ഇലവന്‍ സ്റ്റോറിന് പുറത്ത് നായ കാത്തുനില്‍ക്കുന്ന തെരുവ് നായയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. ജപ്പാനിലെ ഇതിഹാസമായ ഹച്ചിക്കോയുമായി താരതമ്യപ്പെടുത്തി ഹാച്ചി ഓഫ് കൊറാട്ട്' എന്നാണ് മൂഡേങിനെ വിശേഷിപ്പിക്കുന്നത്.
'കൊരാട്: ദി സിറ്റി യു ക്യാന്‍ ബില്‍ഡ്' എന്ന ഫേസ്ബുക്ക് പേജിലൂടെ 'മാരി-മോ ഫോട്ടോഗ്രാഫിയാണ് മൂഡേങിന്റെ ഫേട്ടോയും കഥയും പോസ്റ്റ് ചെയ്തത്. പോസ്റ്റ് പറയുന്നതനുസരിച്ച്, മാനസിക വിഭ്രാന്തിയുള്ളയാളോടൊപ്പമായിരുന്നു മൂഡേങിന്റെ വാസം. പലപ്പോഴും ഭക്ഷണത്തിനും പണത്തിനും വേണ്ടി യാചിച്ചുകൊണ്ട് പ്രദേശത്ത് കറങ്ങിനടക്കുന്ന ഇയാളോടൊപ്പം മാര്‍ക്കറ്റിന് മുന്നിലെ 7-ഇലവന്‍ സ്റ്റോറിന് പുറത്താണ് ഇരുവരും രാത്രികള്‍ ചെലവഴിച്ചിരുന്നത്. ഗുരുതര രോഗം പിടിപെട്ട് കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇയാള്‍ മരിച്ചു. എന്നാല്‍ ഇതറിയാതെ തന്റെ യജമാനന്‍ തിരിച്ചുവരുന്നതും കാത്ത് മൂഡേങ് അതേ സ്ഥലത്ത് കാത്തിരിപ്പ് തുടര്‍ന്നു.
തണുപ്പുള്ള രാത്രികളില്‍ ഭക്ഷണവും പുതപ്പും നല്‍കി നായയെ പരിചരിക്കുന്നത് ഇലവന്‍ സ്‌റ്റോര്‍ ജീവനക്കാരും കടയുടമയുമാണ്. മൂഡേങിന്റെ കഥയറിഞ്ഞതോടെ നിരവധിയാളുകളാണ് സമുഹമാധ്യമങ്ങളില്‍ മൂഡേങിന് സഹായവുമായി രംഗത്തെത്തുന്നത്. പലരും മൂഡേങിനെ ഏറ്റെടുക്കാന്‍ സന്നദ്ധമായും മുന്നോട്ടു വരുന്നുണ്ട്. ജനുവരി 14-ന് ഷെയര്‍ ചെയ്ത പോസ്റ്റ് ഇതിനോടകം 23,000 ലൈക്കുകളും 1,200 കമന്റുകളും 4,800-ലധികം ഷെയറുകളും നേടി.
ജപ്പാനിലെ ഹച്ചിക്കോ എന്ന നായയുടേതിനു സമാനമായ കാത്തിരിപ്പാണ് മൂഡേങിന്റേതും. 1925ല്‍ പ്രൊഫസര്‍ ഹിഡെസാബുറോ യുനോ അന്തരിച്ചതിനുശേഷം, ഹച്ചിക്കോ എന്ന നായ, യജമാനന്‍ മരിച്ചതറിയാതെ തന്റെ മരണം വരെ എല്ലാ ദിവസവും ടോക്കിയോയിലെ ഷിബുയ സ്റ്റേഷനില്‍ കാത്തിരുന്നു. ഒടുക്കം തിരിച്ചുവരാന്‍ കഴിയാത്ത ലോകത്തേക്ക് ഹച്ചിക്കോയും മടങ്ങി. ഹച്ചിക്കോക്കുള്ള ആദരസൂചകമായി ഷിബുയ സ്റ്റേഷനില്‍ ഹച്ചിക്കോയുടെ പ്രതിമ സ്ഥാപിക്കപെട്ടു. ഇന്നും അടങ്ങാത്ത സ്‌നേഹത്തിന്റെ അനശ്വര പ്രതീകമാണ് ഹച്ചിക്കോ.
ഫോട്ടോ: ഹച്ചിക്കോ
ജപ്പാനിലെ ഹച്ചിക്കോ എന്ന നായയുടേതിനു സമാനമായ കാത്തിരിപ്പാണ് മൂഡേങിന്റേതും. 1925ല്‍ പ്രൊഫസര്‍ ഹിഡെസാബുറോ യുനോ അന്തരിച്ചതിനുശേഷം, ഹച്ചിക്കോ എന്ന നായ, യജമാനന്‍ മരിച്ചതറിയാതെ തന്റെ മരണം വരെ എല്ലാ ദിവസവും ടോക്കിയോയിലെ ഷിബുയ സ്റ്റേഷനില്‍ കാത്തിരുന്നു. ഒടുക്കം തിരിച്ചുവരാന്‍ കഴിയാത്ത ലോകത്തേക്ക് ഹച്ചിക്കോയും മടങ്ങി. ഹച്ചിക്കോക്കുള്ള ആദരസൂചകമായി ഷിബുയ സ്റ്റേഷനില്‍ ഹച്ചിക്കോയുടെ പ്രതിമ സ്ഥാപിക്കപെട്ടു. ഇന്നും അടങ്ങാത്ത സ്‌നേഹത്തിന്റെ അനശ്വര പ്രതീകമാണ് ഹച്ചിക്കോ.
RELATED STORIES
''മതമൈത്രി സംരക്ഷിക്കണം'' ആരാധനാലയ സംരക്ഷണ നിയമ കേസില്‍ കക്ഷി...
16 Jan 2025 1:04 PM GMTഎടിഎമ്മില്‍ പണം നിറക്കാനെത്തിയവരെ വെടിവെച്ചു കൊന്ന് കൊള്ള; 93 ലക്ഷം...
16 Jan 2025 12:11 PM GMTബോളിവുഡ് താരം സെയ്ഫ് അലിഖാന് കുത്തേറ്റ സംഭവം; ലക്ഷ്യം മോഷണം തന്നെ;...
16 Jan 2025 12:00 PM GMTയുവതിയുടെ കൊലപാതകം;കൂടെ താമസിച്ചിരുന്നയാള്‍ അറസ്റ്റില്‍
16 Jan 2025 11:50 AM GMTആലപ്പുഴയില്‍ അസാധാരണ രൂപ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ...
16 Jan 2025 11:30 AM GMTകടന്നല്‍കുത്തേറ്റ് ചികില്‍സയിലായിരുന്ന വയോധികന് മരിച്ചു
16 Jan 2025 11:21 AM GMT