Latest News

വാഴ്ത്തു പാട്ടുകാരന് അനധികൃത നിയമനം രാജവാഴ്ചയുടെ തുടര്‍ച്ച: എന്‍ കെ റഷീദ് ഉമരി

വാഴ്ത്തു പാട്ടുകാരന് അനധികൃത നിയമനം രാജവാഴ്ചയുടെ തുടര്‍ച്ച: എന്‍ കെ റഷീദ് ഉമരി
X

തിരുവനന്തപുരം: ഭരണാധികാരിയെ വാഴ്ത്തി പാടിയാല്‍ സിംഹാസനത്തില്‍ കുടിയിരുത്തുന്ന രീതി രാജവാഴ്ചയുടെ തുടര്‍ച്ചയാണെന്നും ചിത്രസേനന് നല്‍കിയ നിയമനം റദ്ദാക്കണമെന്നും എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി. മുഖ്യമന്ത്രിയെ പുകഴ്ത്തി പാടിയതിന് പൊതുഭരണ വകുപ്പില്‍ ക്ലറിക്കല്‍ അസിസ്റ്റന്റായി വിരമിച്ച ചിത്രസേനനെ ധനമന്ത്രിയുടെ ഓഫിസില്‍ സ്പെഷല്‍ മെസഞ്ചറായി പുനര്‍നിയമനം നല്‍കിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

പാര്‍ട്ടിക്കാരെയും വാഴ്ത്തു പാട്ടുകാരെയും സംരക്ഷിക്കാനുള്ള ഇടമല്ല പൊതുഭരണ വകുപ്പും സര്‍ക്കാര്‍ ജോലിയുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നിയമന ഉത്തരവ് ഇറങ്ങി ഒരു ദിവസം പിന്നിട്ട ശേഷമാണ് ജോലിയ്ക്കായി അപേക്ഷ സമര്‍പ്പിച്ചതെന്നത് അവിഹിത ഇടപെടല്‍ ബോധ്യപ്പെടുത്തുന്നു. മൂന്നുവര്‍ഷം മുമ്പ് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശ്ശാലയില്‍ പിണറായി സ്തുതിയുമായി മെഗാ തിരുവാതിര അവതരിപ്പിച്ചിരുന്നു. ഇതെല്ലാം പിണറായിയുടെ പിആര്‍ വര്‍ക്കിന്റെ ഭാഗമാണ്. സ്വയം പ്രഖ്യാപിത രാജാവായി മാറിയ പിണറായി കമ്യൂണിസത്തെ അപഹാസ്യപ്പെടുത്തുകയാണ്. ദുര്‍ഭരണം മൂലം പൊറുതി മുട്ടുന്ന ജനതയെ മയക്കി കിടത്താനുള്ള ഇവന്റ് മാനേജ്മെന്റിന്റെ ഭാഗമാണ് ഈ വാഴ്ത്തുപാട്ടുകളെന്നും എന്‍ കെ റഷീദ് ഉമരി പരിഹസിച്ചു.

Next Story

RELATED STORIES

Share it