Latest News

കെ എസ് ഷാന്‍ വധക്കേസ്: പ്രതികളായ അഞ്ചു പേരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

കൃത്യത്തില്‍ നേരിട്ട് പങ്കാളികളായ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ജാമ്യമാണ് റദ്ദാക്കിയത്

കെ എസ് ഷാന്‍ വധക്കേസ്: പ്രതികളായ അഞ്ചു പേരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
X

കൊച്ചി: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന മണ്ണഞ്ചേരി സ്വദേശി അഡ്വ. കെ എസ് ഷാന്‍ വധക്കേസിലെ പ്രതികളായ അഞ്ച് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി വിഷ്ണു, മൂന്നാം പ്രതി അഭിമന്യു, നാലാം പ്രതി സനന്ത്, അഞ്ചാം പ്രതി അതുല്‍, ആറാം പ്രതി ധനേഷ് എന്നിവരുടെ ജാമ്യമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്.

പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കേസിലെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ഷാന്റെ ഭാര്യ സര്‍ക്കാരിന് നല്‍കിയ നിവേദന പ്രകാരം നിയമിച്ച അഡ്വ.പി പി ഹാരിസാണ് കേസില്‍ പ്രതികള്‍ക്കെതിരേ വാദിച്ചത്. 2021 ഡിസംബര്‍ 18നു വൈകുന്നേരം ഏഴരയോടെ മണ്ണഞ്ചേരിയില്‍ വെച്ചാണ് കെ എസ് ഷാനെ ആര്‍എസ്എസ്-ബിജെപി സംഘം ആക്രമിച്ചത്.

മണ്ണഞ്ചേരി പൊന്നാടുള്ള വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ കാറിലെത്തിയ സംഘം ഷാനെ വെട്ടി വീഴ്ത്തുകയായിരുന്നു. നാല്‍പ്പതിലധികം വെട്ടേറ്റെങ്കിലും കഴുത്തിനേറ്റ വെട്ടായിരുന്നു മരണകാരണം. ഇതിന് പിന്നാലെ ആലപ്പുഴയിലെ പ്രമുഖ ബിജെപി നേതാവായ അഡ്വ. രഞ്ജിത് ശ്രീനിവാസനും കൊല്ലപ്പെട്ടിരുന്നു. രഞ്ജിത് ശ്രീനിവാസിന്റെ കൊലയിലെ വിചാരണ കഴിഞ്ഞ് വിധി വന്നെങ്കിലും ഷാനിന്റെ കൊലപാതകത്തിലെ വിചാരണ എവിടെയുമെത്താതെ തുടരുകയാണ്.

Next Story

RELATED STORIES

Share it