Latest News

കെഎസ്ആര്‍ടിസി: ശമ്പളപരിഷ്‌കരണം നടത്തില്ലെന്ന നിലപാട് സര്‍ക്കാറിനില്ല; സമരത്തില്‍ നിന്ന് പിന്മാറണമെന്നും മന്ത്രി ആന്റണി രാജു

കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്ണകരണ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാര്‍ പണിമുടക്കുകയാണ്.

കെഎസ്ആര്‍ടിസി: ശമ്പളപരിഷ്‌കരണം നടത്തില്ലെന്ന നിലപാട് സര്‍ക്കാറിനില്ല; സമരത്തില്‍ നിന്ന് പിന്മാറണമെന്നും മന്ത്രി ആന്റണി രാജു
X

തിരുവനന്തപുരം: പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തില്‍ നിന്ന് കെഎസ്ആര്‍ടിസി യൂനിയനുകള്‍ പിന്മാറണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. യൂനിയനുകള്‍ ആത്മപരിശോധന നടത്തണം. ശമ്പള പരിഷ്‌കരണം നടത്തില്ല എന്ന നിലപാട് സര്‍ക്കാറിനില്ല. ശമ്പള പരിഷ്‌കരണത്തെ കുറിച്ച് പഠിക്കാനുള്ള സമയം മാത്രമാണ് ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്ണകരണ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് അര്‍ധരാത്രി മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാര്‍ പണിമുടക്കുകയാണ്. അംഗീകൃത തൊഴിലാളി യൂനിയനുകള്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ മാറ്റമില്ലെന്ന് യൂനിയന്‍ നേതാക്കള്‍ പറഞ്ഞു. യൂനിയനുകള്‍ എടുത്തുചാടി തീരുമാനമെടുത്തുവെന്നും തൊഴിലാളികളുടെ താല്‍പര്യമല്ല സംഘടനകള്‍ക്കുള്ളതെന്നും മന്ത്രി ആന്റണി രാജു ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it