Latest News

സിദ്ധാര്‍ത്ഥന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റാന്‍ തുടക്കം മുതല്‍ ആസൂത്രിത നീക്കം; രേഖകളില്‍ ഉള്‍പ്പെടെയുള്ള പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്

സിദ്ധാര്‍ത്ഥന്റെ കൊലപാതകം ആത്മഹത്യയാക്കി മാറ്റാന്‍ തുടക്കം മുതല്‍ ആസൂത്രിത നീക്കം; രേഖകളില്‍ ഉള്‍പ്പെടെയുള്ള പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്
X

കണ്ണൂര്‍:പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ കൊലപാതവുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ അട്ടിമറി നടന്നതായി കെഎസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി മുഹമ്മദ് ഷമ്മാസ്. അട്ടിമറി സംഭവങ്ങള്‍ക്ക് പിന്നില്‍ ദൃശ്യം സിനിമയുടെ തിരക്കഥയെ വെല്ലുന്ന തിരക്കഥയെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. സംഭവം നടന്ന ദിവസം വൈത്തിരി പോലിസ് സ്‌റ്റേഷനില്‍ രേഖപ്പെടുത്തിയ എഫ്‌ഐആര്‍ നമ്പര്‍ 77/2024 ല്‍ തന്നെ അട്ടിമറി നീക്കത്തിനുള്ള തെളിവുകളുണ്ട്. സ്വാഭാവിക മരണത്തിന് കേസെടുത്തുകൊണ്ടുള്ള എഫ്‌ഐആറില്‍ 'ടിയാന്‍ ഏതോ മാനസിക വിഷമത്താല്‍ സ്വയം കെട്ടിത്തൂങ്ങി മരണപ്പെട്ടു' എന്ന് രേഖപ്പെടുത്തിയതില്‍ തന്നെ ദുരൂഹതയുണ്ട്. അതുപോലെതന്നെ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവം നടന്നത് 12:30നും 1:45 നും ഇടയിലാണെന്ന് വ്യക്തമാണ്. എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിട്ട് വൈകിട്ട് 4:29നാണ്പോലിസ് സ്‌റ്റേഷനില്‍ വിവരം ലഭിച്ചത് എന്ന എഫ്‌ഐആറിലെ വിവരവും കൂടുതല്‍ സംശയം ജനിപ്പിക്കുന്നതാണ്. പോലിസ് രേഖകള്‍ പ്രകാരം വിവരം ലഭിച്ചു എന്ന് പറയുന്ന സമയത്തിനുള്ളില്‍ മൃതദേഹം വൈത്തിരി ആശുപത്രിയില്‍ നിന്നു ബത്തേരിയിലേക്ക് മാറ്റിയിട്ടുമുണ്ട്.

ഇതിനിടയില്‍ മൃതദേഹം കൊണ്ടുപോയ ആംബുലന്‍സ് െ്രെഡവര്‍ 3.30ന് ഡീനിനേയും മറ്റു വിദ്യാര്‍ത്ഥികളെയും വൈത്തിരി പോലിസ് സ്‌റ്റേഷനില്‍ വച്ച് കാണുകയും ചെയ്തിട്ടുണ്ട്. ആ സമയത്താണ് സംഭവം സിദ്ധാര്‍ത്ഥന്റെ വീട്ടില്‍ അറിഞ്ഞു എന്ന് ആംബുലന്‍സ് െ്രെഡവറില്‍ നിന്നും ഡീനിന് മനസ്സിലാവുന്നത്. നടന്നത് ആത്മഹത്യയാണ് എന്ന പൊതുബോധം സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വമായ നീക്കങ്ങള്‍ പോലിസിന്റെയും ഡീനിന്റേയും ഭാഗത്തുനിന്നുണ്ടായി.കേസിലെ പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്താക്കിക്കൊണ്ട് ഫെബ്രുവരി 22 ന് ഡീന്‍ പുറത്തിറക്കിയ ഉത്തരവിലും ബോധപൂര്‍വ്വം തന്നെ സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്തതാണ് എന്ന് രേഖപ്പെടുത്തിയതും ദുരൂഹത വര്‍ധിപ്പിക്കുന്നു. ഫെബ്രുവരി 24ന് ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പോലും പുറത്ത് വന്നത് എന്നതും ഇവിടെ പ്രസക്തമാണ്. അത് പോലെ തന്നെ ആത്മഹത്യ ചെയ്ത നിലയിലുള്ള സിദ്ധാര്‍ത്ഥന്റെ ചിത്രവും ചില സംശയങ്ങള്‍ക്കും ദുരൂഹതകള്‍ക്കും വഴിവെക്കുന്നതാണ്‌.

എസ്എഫ്‌ഐ നേതാക്കളായ പ്രതികളുടെ റിമാന്‍ഡ് റിപോര്‍ട്ടില്‍ തന്നെ പറയുന്നതനുസരിച്ച് വിവസ്ത്രനാക്കി മര്‍ദ്ദിച്ചു എന്ന് വ്യക്തമാണ്. അതേ രീതിയില്‍ വിവസത്രനായി തന്നെയാണ് സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയതും. ഇവിടെ മൃതദേഹം കണ്ട ടോയ്‌ലറ്റും സിദ്ധാര്‍ത്ഥന്റെ മുറിയും തമ്മില്‍ സാമാന്യം അകലം ഉണ്ടായിരിക്കെ വിവസ്ത്രനായി സിദ്ധാര്‍ത്ഥന്‍ നടന്നുവന്ന് ആത്മഹത്യ ചെയ്തു എന്നതും വിശ്വസനീയമല്ല. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഫെബ്രുവരി 22ന് അനുശോചന യോഗം എന്ന പേരില്‍ നടന്ന മുന്‍കരുതല്‍ യോഗത്തിലെ ഡീനിന്റെ പ്രസംഗവും ഞെട്ടിക്കുന്നതും ദുരൂഹതകള്‍ നിറഞ്ഞതും സംഭവത്തില്‍ ഡീന്‍ ഉള്‍പ്പടെയുള്ളവരുടെ പങ്ക് വെളിവാക്കുന്നതുമാണ്. നടന്നത് എന്താണെന്ന് ആരും ഒന്നും ഷെയര്‍ ചെയ്യരുത്' ഇതില്‍ നിന്നൊക്കെ എന്താണ് മനസ്സിലാക്കേണ്ടതെന്നും ഡീന്‍ എം.കെ നാരായണനേയും ഇതിനെല്ലാം കൂടെയുണ്ടായിരുന്ന അസിസ്റ്റന്റ് വാര്‍ഡന്‍ കാന്ത നാഥനേയും അടിയന്തരമായി കേസില്‍ പ്രതിചേര്‍ക്കണം. തെളിവുകള്‍ നശിപ്പിക്കുന്നതിന് മുന്‍പ് കാര്യക്ഷമമായ അന്വേഷണം വേണമെന്നും സിപിഎം ഉന്നത നേതാക്കളുടെ കേസിലെ ഇടപെടലുകളും സംശയാസ്പദമാണെന്നും മുഹമ്മദ് ഷമ്മാസ് കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it