Latest News

ജൂണ്‍ 10ന് ശേഷം കര്‍ണാടക സര്‍ക്കാര്‍ വീഴും: കോണ്‍ഗ്രസ് നേതാവ്

ജൂണ്‍ 10ന് ശേഷം കര്‍ണാടക സര്‍ക്കാര്‍ വീഴും: കോണ്‍ഗ്രസ് നേതാവ്
X

ബംഗളൂരു: തിരഞ്ഞെടുപ്പില്‍ ജെഡിഎസ്-കോണ്‍ഗ്രസ് പരാജയത്തോടെ കര്‍ണാടക സര്‍ക്കാരിന്റെ പതനം പൂര്‍ണമായെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ എന്‍ രാജണ്ണ ജൂണ്‍ 10ന് ശേഷം സഖ്യസര്‍ക്കാര്‍ നിലംപൊത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ കാലുവാരിയത് കാരണമാണ് കര്‍ണാടകത്തില്‍ ബിജെപി നേട്ടം കൊയ്തത്. എച്ച് ഡി ദേവഗൗഡ പരാജയപ്പെട്ടതിന് ഉപമുഖ്യമന്ത്രിയായ കോണ്‍ഗ്രസിന്റെ ജി പരമേശ്വനെതിരേ രൂക്ഷവിമര്‍ശനമുന്നയിക്കുകയും ചെയ്തു അദ്ദേഹം. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ജനങ്ങള്‍ക്കായി മണ്ഡലങ്ങളില്‍ ഒരു വികസനവും ചെയ്യാത്തതാണ് പരാജയങ്ങള്‍ക്കിടയാക്കിയത്. ഉപമുഖ്യമന്ത്രിയായിട്ടും അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് വേണ്ട സത്വര നടപടികളുണ്ടാവാത്തത് വിജയം നഷ്ടപ്പെടുത്തി- അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കോണ്‍ഗ്രസ് നേതാവിന്റെ മുന്നറിയിപ്പ്. 225 അംഗങ്ങളുള്ള കര്‍ണാടക നിയമസഭയില്‍ 105 അംഗങ്ങളുമായി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. 79 കോണ്‍ഗ്രസ് അംഗങ്ങളും 37 ജെഡിഎസ് അംഗങ്ങളുമായി 117അംഗബലത്തിലാണ് സഖ്യകക്ഷി കര്‍ണാടക ഭരിക്കുന്നത്. പൊതു തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ഭരണം പ്രതിസന്ധിയിലാണ് കര്‍ണാടകത്തില്‍.

Next Story

RELATED STORIES

Share it