- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുതിരാന്‍ തുരങ്കം ഓഗസ്റ്റില്‍ തന്നെ തുറക്കാന്‍ കഴിയും: മന്ത്രി പി എ മുഹമ്മദ് റിയാസ്
തൃശൂര്‍: നാട് ആഗ്രഹിച്ചത് പോലെ കുതിരാന്‍ തുരങ്കം ഓഗസ്റ്റില്‍ തന്നെ തുറക്കാന്‍ സാധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കുതിരാന്‍ സന്ദര്‍ശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ പരിശ്രമമാണ് കുതിരാനില്‍ നടന്നുകൊണ്ടിരിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ അടിയന്തരമായി തീരേണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈ മാസം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
നിലവില്‍ നടന്നു വരുന്ന പ്രവൃത്തികള്‍ തൃപ്തികരമാണ്. 24 മണിക്കൂറും നിര്‍മാണ ജോലികള്‍ നടത്താന്‍ അനുവാദമുണ്ട്. ജില്ലാ കലക്ടര്‍ കൃത്യമായ ഇടവേളകളില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വരുന്നു.
ആവശ്യാനുസരണം തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ടണലിന്റെ അകത്തു നടക്കുന്ന പ്രവര്‍ത്തനങ്ങള്‍, മുകള്‍വശത്ത് മണ്ണ് ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍, കണ്‍ട്രോള്‍ റൂം തുടങ്ങിയവ മന്ത്രിയുടെ നേതൃത്വത്തില്‍ പരിശോധിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍, പാണാഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ എസ് ഷാനവാസ് , അസി. കലക്ടര്‍ സൂഫിയാന്‍ അഹമ്മദ്, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
RELATED STORIES
ചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMT