Latest News

കുവൈത്ത്: മുന്‍ പ്രതിരോധമന്ത്രിയുടെ കസ്റ്റഡി നീട്ടി

അന്തരിച്ച മുന്‍ പ്രതിരോധ മന്ത്രി ശൈഖ് നാസിര്‍ അല്‍സ്വബാഹ് അല്‍അഹ്മദ് 15 മാസം മുമ്പാണ് അഴിമതി കേസ് ഉയര്‍ത്തിക്കൊണ്ടുവന്നത്.

കുവൈത്ത്: മുന്‍ പ്രതിരോധമന്ത്രിയുടെ കസ്റ്റഡി നീട്ടി
X

കുവൈത്ത് സിറ്റി : അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ പ്രതിരോധ, ആഭ്യന്തര മന്ത്രി ശൈഖ് ഖാലിദ് അല്‍ജറാഹിന്റെ കസ്റ്റഡി ഈ മാസം 14 വരെ തുടരാന്‍ മന്ത്രിമാര്‍ക്കെതിരായ കേസുകള്‍ വിചാരണ ചെയ്യുന്ന കോടതിയിലെ അന്വേഷണ കമ്മിറ്റി തീരുമാനിച്ചു. ശൈഖ് ഖാലിദ് അല്‍ജറാഹ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്ന് 24 കോടിയിലേറെ കുവൈത്തി ദീനാറിന്റെ അഴിമതിയും വെട്ടിപ്പും നടത്തിയെന്നാണ് ആരോപണം. അഴിമതി ആരോപണങ്ങളില്‍ അന്വേഷണം തുടരാന്‍ വേണ്ടിയാണ് ശൈഖ് ഖാലിദ് അല്‍ജറാഹിന്റെ കസ്റ്റഡി ദീര്‍ഘിപ്പിച്ചത്. ശൈഖ് ഖാലിദ് അല്‍ജറാഹിനെയും മുന്‍ പ്രതിരോധ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ജസാര്‍ അല്‍ജസാറിനെയും അഴിമതി കേസില്‍ ചോദ്യം ചെയ്യുന്നതിന് ദേശീയ സുരക്ഷാ ഏജന്‍സി ദിവസങ്ങള്‍ക്കു മുമ്പാണ് കസ്റ്റഡിയിലെടുത്തത്.


അന്തരിച്ച മുന്‍ പ്രതിരോധ മന്ത്രി ശൈഖ് നാസിര്‍ അല്‍സ്വബാഹ് അല്‍അഹ്മദ് 15 മാസം മുമ്പാണ് അഴിമതി കേസ് ഉയര്‍ത്തിക്കൊണ്ടുവന്നത്. പ്രതിരോധ മന്ത്രിയായി താന്‍ ചുമതലയേല്‍ക്കുന്നതിനു മുമ്പ് സൈന്യത്തില്‍ വന്‍ അഴിമതി നടന്നതായി ശൈഖ് നാസിര്‍ അല്‍സ്വബാഹ് അല്‍അഹ്മദ് കുവൈത്ത് അറ്റോര്‍ണി ജനറലിന് പരാതി നല്‍കുകയായിരുന്നു. ഭരണാധികാരികള്‍ക്കും കുവൈത്തി ജനതക്കും മുന്നില്‍ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് കോടതിക്കു മുന്നില്‍ ഹാജരാകാന്‍ താന്‍ ഒരുക്കമാണെന്ന് ശൈഖ് ഖാലിദ് അല്‍ജറാഹ് നേരത്തെ വ്യക്തമാക്കിയിരുന്നു.




Next Story

RELATED STORIES

Share it