- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊറോണ: കുവൈത്തില്‍ രണ്ട് മരണം, 152 ഇന്ത്യക്കാരടക്കം 485 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് ഇന്ന് 2 പേര്‍ കൂടി മരണമടഞ്ഞു. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 42 ആയി. രോഗ ബാധിതരുടെ എണ്ണത്തില്‍ ഇന്നും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 152 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 485 പേര്‍ക്കാണ് ഇന്നു രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്നു വരെ രാജ്യത്ത് ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 6289 ആയി. ഇവരില്‍ 2644 പേര്‍ ഇന്ത്യാക്കാരാണ്. ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ട 485 പേരും സമ്പര്‍ക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തില്‍ പെട്ടവരാണ്. യാത്രയുമായി ബന്ധപ്പെട്ട ഒരു കേസും ഇന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ കണക്ക് ഇപ്രകാരമാണ്: ഫര്‍വ്വാനിയ 126, അഹമ്മദി 52, ഹവല്ലി 106, കേപിറ്റല്‍ 70, ജഹറ 49.
ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്: സ്വദേശികള്‍ 99, ഈജിപ്ത്കാര്‍ 84, ബംഗ്ലാദേശികള്‍ 49. മറ്റുള്ളവര്‍ വിവിധ രാജ്യക്കാരുമാണ്.
ഇന്ന് 187 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 2219 ആയി. ആകെ 4028 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 88 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
RELATED STORIES
ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും സ്ത്രീകള്‍ ബുര്‍ഖ ധരിക്കല്‍...
11 Jun 2025 5:44 PM GMTഗസയില്‍ ഇസ്രായേല്‍ നടത്തുന്നത് 'ഉന്മൂലനം': യുഎന്‍ റിപോര്‍ട്ട്
11 Jun 2025 9:48 AM GMTഇസ്രായേല്‍ തിരിച്ചയച്ച ഗ്രേറ്റ തുംബര്‍ഗ് പാരീസിലെത്തി;...
10 Jun 2025 5:37 PM GMTഓസ്ട്രിയയില്‍ ഹൈസ്കൂളില്‍ വെടിവയ്പ്പ്; വിദ്യാര്‍ഥികളും...
10 Jun 2025 2:41 PM GMTയുഎസ് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കെതിരേ നടന്ന അതിക്രമം; ...
10 Jun 2025 10:01 AM GMTഇത് ഇന്‍സ്റ്റാഗ്രാം ആക്ടിവിസം; ഫ്രീഡം ഫ്ളോട്ടില്ലയെ പരിഹസിച്ച്...
10 Jun 2025 9:39 AM GMT