Latest News

പഠന സൗകര്യമൊരുക്കാത്തത് വംശീയ വിവേചനം; ആദിവാസി പ്രസ്ഥാനം പ്രക്ഷോഭ രംഗത്ത്

പഠന സൗകര്യമൊരുക്കാത്തത് വംശീയ വിവേചനം; ആദിവാസി പ്രസ്ഥാനം പ്രക്ഷോഭ രംഗത്ത്
X


കര്‍പ്പറ്റ: ഹയര്‍ സെക്കണ്ടറി തലം മുതല്‍ വയനാട് ജില്ലയിലെ ഗോത്രവിഭാഗം വിദ്യാര്‍ഥികള്‍ നേരിടുന്ന വംശീയ വിവേചനത്തിനെതിരെ പ്രക്ഷോഭം ശക്തമാവുന്നു. ആദിവാസി വിദ്യാര്‍ഥികള്‍ക്ക് നീതി ആവശ്യപ്പെട്ട് ആദിവാസി വനിതാ പ്രസ്ഥാനം സമരരംഗത്താണ്.

ആദിവാസി വംശീയ വിവേചനത്തിന് എതിരെ ഇന്ന് സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്‌റ്റേഷനു മുന്‍പില്‍ നടന്ന ധര്‍ണ്ണ ആദിവാസി വനിത പ്രസ്ഥാനം പ്രസിഡന്റ് അമ്മിണി കെ, വയനാട് ഉത്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ കടുത്ത വിവേചനവും അവഗണനയുമാണ് ഗോത്രവിഭാഗം വിദ്യാര്‍ഥികള്‍ നേരിടുന്നതെന്ന് അമ്മിണി പറഞ്ഞു. വയനാട് ജില്ലയില്‍ രണ്ടായിരത്തിലേറെ ആദിവാസി വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പാസായത്. എന്നാല്‍ 529 പ്ലസ് വണ്‍ സീറ്റുകള്‍ മാത്രമാണ് ആദിവാസി വിദ്യാര്‍ഥികള്‍ക്കായി മാറ്റിവച്ചത്.

Next Story

RELATED STORIES

Share it