- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് ജാഗ്രത: ലക്ഷദ്വീപിലെ ബാങ്കും എടിഎം കൗണ്ടറും അടച്ചുപൂട്ടി
എടിഎം ടെക്‌നീഷ്യന്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ പോകണമെന്ന് ഉത്തരവായി. ബാങ്കും എടിഎമ്മും അടച്ചിടാനും മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.
ഇതുവരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യാത്ത ലക്ഷദ്വീപില്‍ കൊവിഡ് ജാഗ്രതയുടെ ഭാഗമായി ആകെയുള്ള ബാങ്കും എടിഎം കൗണ്ടറും അടച്ചുപൂട്ടി. എടിഎം മെഷീന്‍ തകരാര്‍ പരിഹരിക്കാന്‍ കൊച്ചിയില്‍ നിന്ന് ടെക്‌നീഷ്യനെ എത്തിച്ചതാണ് ദ്വീപുകാര്‍ക്ക് വിനയായത്.
അഗത്തി ദ്വീപിലെ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എടിഎം തകരാറിലായതോടെ അടുത്തടുത്ത് എടിഎം ഒന്നും ഇല്ലാത്ത ദ്വീപുകാരും വിഷമത്തിലായി. ഇവരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് ബാങ്കുകാര്‍ എടിഎം തകരാര്‍ പരിഹരിക്കാമെന്നേറ്റു. ടെക്‌നീഷ്യനെ കൊച്ചിയില്‍ നിന്നും കപ്പലില്‍ ദ്വീപിലെത്തിച്ചു. ടെക്‌നീഷ്യന്‍ എടിഎം കൗണ്ടറിലും തൊട്ടടുത്ത ബാങ്കിലുമെല്ലാം കയറി ഇറങ്ങിയതോടെയാണ് ദ്വീപുകാര്‍ കൊവിഡിന്റെ കാര്യം ഓര്‍ത്തത്.
കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യാത്ത ദ്വീപിലേക്ക് കൊച്ചിയില്‍ നിന്നെത്തിയ ആള്‍ക്കെതിരെ പ്രതിഷേധമായി. ഇതോടെ മജിസ്‌ട്രേറ്റ് ഇടപെട്ട് ടെക്‌നീഷ്യന്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ പോകണമെന്ന് ഉത്തരവായി. ബാങ്കും എടിഎമ്മും അടച്ചിടാനും മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.
RELATED STORIES
കാനഡയുടേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളെന്ന് ഇന്ത്യന്‍ വിദേശകാര്യ...
18 Oct 2024 3:57 AM GMTഎഡിഎമ്മിന്റെ മരണം: ദിവ്യ മുന്‍കൂര്‍ ജാമ്യത്തിന്; പോലിസ് ഇന്ന്...
18 Oct 2024 3:48 AM GMTപെട്രോള്‍ പമ്പിന് എന്‍ഒസി: നവീന്‍ ബാബുവിന് വീഴ്ച്ച പറ്റിയില്ലെന്ന്...
18 Oct 2024 3:40 AM GMTഇസ്രായേലിന്റെ മെര്‍ക്കാവ ടാങ്കുകളുടെ ശവപ്പറമ്പായി ലെബനാന്: 18...
18 Oct 2024 3:18 AM GMTശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉല്‍സവ മഠത്തില്‍ ചിക്കന്‍ ബിരിയാണി...
18 Oct 2024 2:59 AM GMTയഹ്യാ സിന്‍വാറിനെ വധിച്ചതായി ഇസ്രായേല്‍
17 Oct 2024 5:29 PM GMT