- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചുമട്ടുതൊഴിലാളികളുടെ മക്കള്‍ക്കുള്ള ലാപ്‌ടോപ്പ്; പഠനോപകരണ വിതരണത്തിന് തുടക്കമായി
തിരുവനന്തപുരം: ചുമട്ടുതൊഴിലാളികളുടെ മക്കള്‍ക്കുള്ള ലാപ്‌ടോപ്പ്, പഠനോപകരണ വിതരണത്തിന് തുടക്കമായി. സര്‍ക്കാര്‍ മെഡിക്കല്‍/ എന്‍ജിനീയറിങ് കോളേജുകളില്‍ 2018-19, 2019-20, 2020-21, 2021-22 അധ്യയന വര്‍ഷങ്ങളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടിയ പഠന മികവുള്ള വദ്യാര്‍ഥികള്‍ക്കാണു ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തത്. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു പഠനോപകരണങ്ങളും നല്‍കും.
സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന പദ്ധതിയിലൂടെ സംസ്ഥാനതലത്തില്‍ ഒരു കോടിയോളം രൂപ ചെലവഴിച്ച് ഏഴായിരത്തോളം കുട്ടികള്‍ക്കു പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു. നിലവിലെ തൊഴില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചു ചുമട്ടുതൊഴിലാളി മേഖലയില്‍ പരിഷ്‌കരണം നടപ്പാക്കണമെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
കൊവിഡ് കാലത്ത് വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ രാജ്യത്തിനുതന്നെ മാതൃകയാണ്. ഇതിനായി വിദ്യാര്‍ഥികള്‍ക്കു പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. എളമരം കരിം എംപി, ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ ആര്‍ രാമചന്ദ്രന്‍, ചീഫ് എക്‌സിക്യൂട്ടീവ് കെ ശ്രീലാല്‍, ആര്‍ ചന്ദ്രശേഖരന്‍, വിജയമ്മ, എന്‍ സുന്ദരന്‍പിള്ള, ബോര്‍ഡ് അംഗങ്ങള്‍, ജീവനക്കാര്‍, തൊഴിലാളി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
എം ടി വാസുദേവന് നായരുടെ നിര്യാണത്തില് എസ്ഡിപിഐ ജില്ല കമ്മിറ്റി...
27 Dec 2024 11:43 AM GMTകൂട്ടായില് എസ്ഡിപിഐ പ്രവര്ത്തകനെ വധിക്കാന് ശ്രമം; പോലിസ്...
27 Dec 2024 11:38 AM GMT13കാരിയെ പീഡിപ്പിച്ച് കൊന്ന് ബാഗിലാക്കി; ദമ്പതികള് പിടിയില്
27 Dec 2024 11:15 AM GMTകസേരകളി മുറുകുന്നു; ഡിഎംഒ സ്ഥാനത്ത് എന്‍ രാജേന്ദ്രന് തത്ക്കാലം...
27 Dec 2024 10:57 AM GMT'ഈശ്വര് അല്ലാഹ് തേരേ നാം' എന്ന് പാടരുത്; 'രഘുപതി രാഘവ് രാജാ...
27 Dec 2024 10:39 AM GMTമഹാരാഷ്ട്രയില് 13കാരിയെ പീഡിപ്പിച്ച് കൊന്നു; മൃതദേഹം ബാഗില്;...
27 Dec 2024 10:11 AM GMT