Latest News

ചോദ്യങ്ങള്‍ക്ക് ചിരിച്ചാല്‍ പോരാ മറുപടി വേണം; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് വി ഡി സതീശന്‍

പറയാത്ത കാര്യം പറഞ്ഞ ദി ഹിന്ദുവിനെതിരേ മുഖ്യമന്ത്രി കേസെടുക്കുമോ എന്നും സതീശന്‍ ചോദിച്ചു.

ചോദ്യങ്ങള്‍ക്ക് ചിരിച്ചാല്‍ പോരാ മറുപടി വേണം; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് വി ഡി സതീശന്‍
X

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പറയാത്ത കാര്യം പറഞ്ഞ ദി ഹിന്ദുവിനെതിരേ മുഖ്യമന്ത്രി കേസെടുക്കുമോ എന്നും സതീശന്‍ ചോദിച്ചു.കേരളത്തില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ വേണ്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റ് ആണ് പത്ര സമ്മേളനത്തില്‍ കണ്ടത്. ചോദ്യങ്ങള്‍ക്കൊന്നും പിണറായി വിജയന് മറുപടിയില്ല. ദി ഹിന്ദുവിന്റെ വിശദീകരണ കുറിപ്പ് ഇടാത്ത ഒരേ ഒരു പത്രം ദേശാഭിമാനിയാണെന്നും സതീശന്‍ പറഞ്ഞു. എഡിജിപി ആര്‍ എസ്എസുമായി ചര്‍ച്ച നടത്തി, എന്നാല്‍ എന്തെങ്കിലും കൃത്യമായ അന്വേഷണം അതിലുണ്ടാവുന്നുണ്ടോ എന്നും സതീശന്‍ ആവര്‍ത്തിച്ചു.

കേരളത്തില്‍ പ്രശ്‌നമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമം. സെപ്തംബര്‍ 16ന് ഡല്‍ഹിയിലെ പിആര്‍ ഏജന്‍സി റിലീസ് ഇറക്കി. അതിലെ കാര്യങ്ങളാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത്. പൂരം കലക്കല്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ്. അപകടരമായ ശിഥിലീകരണത്തിന്റെ വക്കിലാണ് എല്‍ഡിഎഫ് എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it