- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓണ്ലൈന് പഠനത്തിന് പട്ടികവര്ഗ വിദ്യാര്ത്ഥികള്ക്ക് ലാപ് ടോപ്പുകള് ലഭ്യമാക്കാനുള്ള 'വിദ്യാകിരണം' പദ്ധതി തുടങ്ങി
തിരുവനന്തപുരം: ഓണ്ലൈന് പഠനത്തിന് ഡിജിറ്റല് ഉപകരണങ്ങള് ആവശ്യമുള്ള ഒന്നു മുതല് പന്ത്രണ്ടുവരെ ക്ലാസുകളില് പഠിക്കുന്ന മുഴുവന് പട്ടികവര്ഗ വിഭാഗം വിദ്യാര്ത്ഥികള്ക്കും പുതിയ ലാപ് ടോപ്പുകള് ലഭ്യമാക്കുന്ന 'വിദ്യാകിരണം' പദ്ധതിയ്ക്ക് സംസ്ഥാന സര്ക്കാര് തുടക്കം കുറിച്ചു. ഇതോടൊപ്പം 10, 12 ക്ലാസുകളില് പഠിക്കുന്ന ഉപകരണങ്ങള് ആവശ്യമുള്ള മുഴുവന് പട്ടികജാതി വിഭാഗത്തില്പ്പെട്ട കുട്ടികള്ക്കും ഈ ഘട്ടത്തില്ത്തന്നെ സാമൂഹ്യ പങ്കാളിത്തത്തോടെ ഉപകരണങ്ങള് നല്കും.
പതിനാല് ജില്ലകളിലുമായി 45,313 കുട്ടികള്ക്കാണ് ആദ്യഘട്ടത്തില് ലാപ് ടോപ്പുകള് ലഭ്യമാക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ മുഴുവന് പട്ടികവര്ഗ വിഭാഗം വിദ്യാര്ത്ഥികള്ക്കും ലാപ്!ടോപ്പുകള് ഉറപ്പാക്കി ഓണ്ലൈന് പഠനം ആരംഭിക്കുന്ന സംവിധാനത്തിന് കേരളത്തില് തുടക്കമിടുന്നത്. പാര്ശ്വവല്ക്കരിക്കപ്പെട്ടവര്ക്ക് കൂടുതല് പരിഗണന നല്കി ഡിജിറ്റല് വിഭജനത്തെ ഇല്ലാതാക്കുന്നതിനായി സര്ക്കാര് നടത്തി വരുന്ന പ്രവര്ത്തനങ്ങള്ക്ക് ഈ പദ്ധതി കൂടുതല് ഊര്ജ്ജം പകരും. ഒരു ലാപ്!ടോപ്പിന് നികുതിയുള്പ്പെടെ 18,000/ രൂപ എന്ന നിരക്കില് 81.56 കോടി രൂപയ്ക്കുള്ള ലാപ് ടോപ്പുകളാണ് ഒരു മാസത്തിനകം വിതരണം പൂര്ത്തിയാക്കുക. നവംബര് മാസത്തില്ത്തന്നെ വിതരണം പൂര്ത്തിയാക്കും.
RELATED STORIES
ഭരണഘടനാ വിരുദ്ധ പരാമര്ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന് എന് പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്ഡര്-ഗവാസ്കര് ട്രോഫി; ഓസിസിന്റെ അതേ നാണയത്തില് തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില് കാലുകുത്തിയാല് ബെഞ്ചമിന് നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT