Latest News

ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍

സമസ്ത, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, ആള്‍ ഇന്ത്യ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, ജമാഅത്തെ ഇസ്‌ലാമി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍, ജംഇയ്യതുല്‍ ഉലമാ ഹിന്ദ് എന്നീ സംഘടനകളാണ് അടച്ചിട്ട ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടത്.

ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍
X

കോഴിക്കോട് : കൊവിഡ് രണ്ടാം തരംഗത്തിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കുന്ന സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആരാധനാലയങ്ങള്‍ തുറക്കാനും പ്രവര്‍ത്തിപ്പിക്കാനും അനുമതി നല്‍കണമെന്ന് മുസ്ലിം സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിക്കയച്ച നിവേദനങ്ങളില്‍ ആവശ്യപ്പെട്ടു. സമസ്ത, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, ആള്‍ ഇന്ത്യ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, ജമാഅത്തെ ഇസ്‌ലാമി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍, ജംഇയ്യതുല്‍ ഉലമാ ഹിന്ദ് എന്നീ സംഘടനകളാണ് അടച്ചിട്ട ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടത്.

സമസ്ത കേരള ജംഇയ്യതുല്‍ ഉലമായെ പ്രതിനിധീകരിച്ച് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രാഫ. കെ.ആലിക്കുട്ടി മുസ്ല്യാരും മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി, ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ പ്രസിഡന്റ് കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് കെ.എം മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവി, ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ആള്‍ ഇന്ത്യ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി.അബ്ദുറഹ്മാന്‍ ബാഖവി, ജനറല്‍ സെക്രട്ടറി അര്‍ഷദ് മുഹമ്മദ് നദ്‌വി, ജംഇയ്യതുല്‍ ഉലമാ ഹിന്ദ് കേരള ഘടകം പ്രസിഡന്റ് പി.പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി ജനറല്‍ സെക്രട്ടറി വി.എച്ച് അലിയാര്‍ ഖാസിമി എന്നിവരും മുഖ്യമന്ത്രിക്ക് നിവേദനങ്ങള്‍ സമര്‍പ്പിച്ചു.

Next Story

RELATED STORIES

Share it