- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലയാളം അറിയാത്തവര്‍ക്കും ലേണേഴ്‌സ്; അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗത കമ്മീഷണര്‍
കൊച്ചി: മലയാളം അറിയാത്തവര്‍ക്കും ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗത കമ്മീഷണര്‍. മലയാളം വായിക്കാനറിയാത്ത അന്തര്‍ സംസ്ഥാനക്കാര്‍ ലേണേഴ്‌സ് പരീക്ഷയില്‍ വ്യാപകമായി പാസായതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കൊവിഡ് കാലത്ത് വീട്ടിലിരുന്ന് പരീക്ഷ എഴുതാമെന്ന അവസരമാണ് ദുരുപയോഗം ചെയ്തതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നോര്‍ത്ത് പറവൂരില്‍ താമസിക്കുന്ന ബംഗാളി ഭാഷ മാത്രം അറിയാവുന്ന അന്തര്‍ സംസ്ഥാന തൊഴിലാളിക്കും ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ചിരുന്നു.
ഡ്രൈവിങ് സ്‌കൂളുകള്‍ ഇത്തരം ക്രമക്കേടിന് കൂട്ടുനിന്നുവെന്നാണ് പ്രാഥമിക റിപോര്‍ട്ട്. പരിശോധനയ്ക്കിടെയാണ് മറ്റൊരു സ്‌കൂളുകാരന്റെ സഹായത്തോടെയാണ് പരീക്ഷ നടത്തിയതെന്ന് കണ്ടെത്തിയത്. ഇതോടെ നടത്തിയ അന്വേഷണത്തില്‍ സംസ്ഥാന വ്യാപകമായി ഇത്തരത്തില്‍ എഴുത്തും വായനയും അറിയാത്തവര്‍ ലേണേഴ്‌സ് പരീക്ഷ പാസായതായി കണ്ടെത്തി.
അപേക്ഷകരില്‍ നിന്നും വന്‍തുക ഈടാക്കിയാണ് പല സ്‌കൂളുകളും ലേണേഴ്‌സ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഒരേ ഐപി വിലാസത്തില്‍ നിന്നും നിരവധി പേര്‍ പരീക്ഷ എഴുതിയെന്നും കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേട് നടത്തിയവര്‍ക്കെതിരേ പോലിസ് കേസെടുക്കുമെന്നാണ് വിവരം. ക്രമക്കേട് കണ്ടെത്തിയാല്‍ ഡ്രൈവിങ് സ്‌കൂളുകളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് ഗതാഗത വകുപ്പ് കടക്കുമെന്നാണ് വിവരം.
RELATED STORIES
ഡിസൈന്‍ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഭാവി: ഗായ അബ്ദുല്‍...
13 Nov 2022 9:04 AM GMTഎന്‍ഐഡി പ്ലസ്ടു വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
24 Oct 2022 2:00 PM GMTപ്രേക്ഷകരും മാറുന്നത് കൊണ്ടാണ് സിനിമയും മാറുന്നത്. മമ്മൂട്ടി
13 Oct 2022 6:17 PM GMTപ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് കോടികളുടെ സമ്മാനവുമായി അലന്
19 Aug 2022 12:37 PM GMTവിസ്താര മുംബൈ-ജിദ്ദ സര്‍വ്വീസ് ആരംഭിച്ചു
3 Aug 2022 8:35 AM GMTനെഗറ്റീവ് വ്യക്തികളോട് പ്രതികരിക്കാതിരിക്കുന്നതാണ് ഉചിതം. എംഎ യൂസുഫലി
3 May 2022 3:11 PM GMT