- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യാത്രാ വിവരങ്ങള്‍ മറച്ചുവക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും: മലപ്പുറം കലക്ടര്‍; കൊവിഡ് സ്ഥിരീകരിച്ച കാലടി സ്വദേശിക്കെതിരേ കേസെടുത്തു
ചരക്ക് വാഹനങ്ങളിലും മറ്റുമായെത്തി ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കാതെ കഴിയുന്നവര്‍ പൊതു ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുകയാണ്.
മലപ്പുറം: ഇതര സംസ്ഥാനങ്ങള്‍, രോഗ ബാധിത പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ യാത്രാ വിവരങ്ങള്‍ മറച്ചുവച്ചാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. ചരക്ക് വാഹനങ്ങളിലും മറ്റുമായെത്തി ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കാതെ കഴിയുന്നവര്‍ പൊതു ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുകയാണ്. കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ച എടപ്പാള്‍ കാലടി സ്വദേശി യഥാര്‍ഥ യാത്രാ വിവരങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്ന് മറച്ചുവച്ചതായി കണ്ടെത്തി. ഇത് അംഗീകരിക്കാനാവില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
യാത്രാ വിവരങ്ങള്‍ പൂര്‍ണ്ണമായും കൈമാറാതിരുന്ന കോവിഡ് ബാധിതനെതിരേ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലിസ് മേധാവി യു അബ്ദുള്‍ കരീം അറിയിച്ചു. മുംബൈ താനെ ജില്ലയിലെ ബിവണ്ടിയില്‍ ഇളനീര്‍ വില്‍പ്പന കേന്ദ്രത്തിലെ തൊഴിലാളിയായ 38കാരന്‍ ഏപ്രില്‍ 11ന് ചരക്ക് ലോറിയിലാണ് കേരളത്തിലെത്തിയത്. കല്‍പറ്റ വഴി ഏപ്രില്‍ 15ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് കോഴിക്കോടെത്തി. കോഴിക്കോട് നിന്ന് അരി ലോറിയില്‍ യാത്ര ചെയ്ത് വൈകീട്ട് ആറിന് രാമനാട്ടുകരയിലെത്തി. അവിടെ നിന്ന് ചേളാരിയിലേക്ക് നടന്നു. രാത്രി 8.30 ന് ചേളാരിയില്‍ നിന്ന് ഇയാള്‍ക്ക് ഒപ്പമെത്തിയ മാറഞ്ചേരി സ്വദേശിയ്ക്കും മറ്റ് രണ്ട് പേര്‍ക്കുമൊപ്പം ഓട്ടോറിക്ഷയില്‍ ചമ്രവട്ടം പാലത്തിനടുത്തെത്തി അവിടെ നിന്നാണ് മറ്റൊരു സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങിയത്. കോഴിക്കോട് നിന്ന് യാത്ര ചെയ്തെത്തിയ വിവരങ്ങളാണ് മറച്ചുവച്ചിരുന്നത്.
ഇയാളുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍ - 0483 273 7858, 273 7857, 273 3251, 273 3252, 273 3253.
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര് ലീഗില് മാഞ്ചസ്റ്റര് സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTനീലേശ്വരം വെടിക്കെട്ടപകടം: ചികില്സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര് ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില് ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്ഷം
2 Nov 2024 3:09 PM GMTതാനൂര് മുക്കോലയില് യുവാവ് ട്രെയിന് തട്ടി മരിച്ച നിലയില്
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMT