Latest News

സ്വകാര്യ സര്‍വകലാശാലബില്ല് പാസാക്കി നിയമസഭ

സ്വകാര്യ സര്‍വകലാശാലബില്ല് പാസാക്കി നിയമസഭ
X

തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാലബില്ല് പാസാക്കി നിയമസഭ.തത്ത്വത്തില്‍ ബില്ലിനെ എതിര്‍ക്കുന്നില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. ഏറെ പ്രതിഷേധങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഇടയിലാണ് ബില്ല് പാസാക്കിയത്.

സിപിഐഎമ്മിന്റെ നയം മാറ്റത്തെ സ്വീകരിക്കുന്നുവെങ്കിലും സ്വകാര്യ സര്‍വകലാശാല ബില്ലിലെ വിവിധ പ്രശ്നങ്ങളെ പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

'പൊതു മേഖലയിലെ സര്‍വകലാശാലകള്‍ക്ക് മുന്‍ഗണന നല്‍കണം. ഏതു കോര്‍പ്പറേറ്റുകള്‍ക്കും സര്‍വകലാശാല തുടങ്ങാമെന്ന അവസ്ഥ ഒഴിവാക്കണം. കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സികള്‍ക്ക് ഇത്തരം സ്വകാര്യ സര്‍വകലാശാലകള്‍ തുടങ്ങാന്‍ അവസരം നല്‍കണം. ഇത്തരം ഏജന്‍സികള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ നിര്‍ണായകമായ പങ്ക് വഹിച്ചവരാണ്. ബില്ല് നടപ്പാക്കുന്നതിന് മുമ്പ് ഗൗരവമായ പരിശോധന നടത്തണം' പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

വിശദമായ പഠനം നടത്തിക്കൊണ്ട് മാത്രമേ ഈ ബില്ല് നടപ്പിലാക്കാനാകൂവെന്നും ഇപ്പോഴത്തെ സ്വകാര്യ കോളേജുകളും സ്ഥാപനങ്ങളും യൂണിവേഴ്സിറ്റിയായി മാറിയിട്ട് കാര്യമില്ലെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം,സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കാന്‍ സമ്മതിക്കില്ലെന്നു പറഞ്ഞ് എഐഎസ്എഫ് പ്രതിഷേധമാര്‍ച്ച് നടത്തുകയാണ്. ഈ വിദ്യാഭ്യാസ കച്ചടം അനുവദിക്കില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.




Next Story

RELATED STORIES

Share it