Latest News

രാഹുല്‍ ഗാന്ധി വയനാടിന്റെ പ്രധാനമന്ത്രി ആയി തുടരട്ടെ;പരിഹസിച്ച് കെ സുരേന്ദ്രന്‍

കോണ്‍ഗ്രസ് രാജ്യത്ത് പൂര്‍ണമായും ഇല്ലാതായെന്നും മോദിയോടുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമാണ് ബിജെപിക്ക് വന്‍വിജയം ലഭിക്കാന്‍ കാരണമായതെന്നും സുരേന്ദ്രന്‍ പറഞ്ഞു

രാഹുല്‍ ഗാന്ധി വയനാടിന്റെ പ്രധാനമന്ത്രി ആയി തുടരട്ടെ;പരിഹസിച്ച് കെ സുരേന്ദ്രന്‍
X

തിരുവനന്തപുരം:എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ഥ്യമാക്കിക്കൊണ്ട് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നാലിലും ബിജെപി മിന്നും ജയം നേടിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കോണ്‍ഗ്രസ് രാജ്യത്ത് പൂര്‍ണമായും ഇല്ലാതായെന്നും മോദിയോടുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമാണ് ബിജെപിക്ക് വന്‍വിജയം ലഭിക്കാന്‍ കാരണമായതെന്നും സുരേന്ദ്രന്‍ പറഞ്ഞു.കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മുന്നോട്ട് വെച്ച രാഹുല്‍ഗാന്ധി വയനാടിന്റെ പ്രധാനമന്ത്രിയായി തുടരട്ടേയെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ തുടക്കം മുതലേ ഭരണകക്ഷിയായ ബിജെപി മുന്നേറിക്കൊണ്ടിരുന്ന കാഴ്ചയാണ് കണ്ടത്. 403 സീറ്റുകളില്‍ 263 സീറ്റുകളിലാണ് യുപിയില്‍ ബിജെപി ലീഡ് ചെയ്യുന്നത്. അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ച അഖിലേഷ് യാദവിന്റെ എസ്പിക്ക് 127 സീറ്റുകളില്‍ മാത്രമാണ് ലീഡ് നിലനിര്‍ത്താനായത്. കോണ്‍ഗ്രസും ബിഎസ്പിയും ആറ് സീറ്റുകളിലാണ് മുന്നേറുന്നത്. മറ്റുപാര്‍ട്ടികള്‍ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു.

പഞ്ചാബില്‍ കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞിരിക്കുകയാണ് ആം ആദ്മി.117 സീറ്റുകളില്‍ 91 മണ്ഡലങ്ങളില്‍ എഎപി സ്ഥാനാര്‍ഥികള്‍ വിജയക്കൊടി പാറിച്ചുകൊണ്ടിരിക്കുകയാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസ് ആകട്ടെ 16 സീറ്റിലേക്കു മാത്രമായി ചുരുങ്ങി. ബിജെപിക്ക് മൂന്നും ശിരോമണി അകാലിദളിന് ആറും സീറ്റാണ് ലഭിച്ചത്.

ഉത്തരാഖണ്ഡില്‍ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ബിജെപി ഭരണത്തുടര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.70 അംഗ നിയമസഭയില്‍ ലീഡ് നിലയില്‍ ബിജെപി കേവലഭൂരിപക്ഷം കടന്നു. 47 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്.കോണ്‍ഗ്രസ് 20 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് ഒരിടത്തും ലീഡ് നേടാനായിട്ടില്ല.

ഗോവയില്‍ ആദ്യം കോണ്‍ഗ്രസിനായിരുന്നു ലീഡെങ്കിലും പിന്നീട് ബിജെപി പിടിച്ചെടുക്കുകയായിരുന്നു. 18 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 12 സീറ്റുമായി കോണ്‍ഗ്രസ് തൊട്ടുപിന്നിലുണ്ട്.

മണിപ്പൂരിലും കോണ്‍ഗ്രസിന് പ്രതീക്ഷക്ക് വകയൊന്നുമില്ല. ഇവിടെ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. 26 സീറ്റിലാണ് ബിജെപിക്ക് ലീഡ്. ഇതോടെ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ്.


Next Story

RELATED STORIES

Share it