- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലൈഫ് മിഷന് കേസ്; ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന് ഇഡി നോട്ടീസ്

കൊച്ചി: ലൈഫ് മിഷന് കേസില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. നാളെ കൊച്ചി ഓഫിസില്‍ ഹാജരാവാനാണ് നിര്‍ദ്ദേശം. ശിവശങ്കറിനെയും വേണുഗോപാലിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. സ്വപ്നയ്ക്കായി ലോക്കര്‍ തുടങ്ങിയത് വേണുഗോപാലിന്റെ സഹായത്തോടെയാണ്. ശിവശങ്കറാണ് ഇതിന് നിര്‍ദേശം നല്‍കിയതെന്ന് ഇഡി കണ്ടെത്തിയിരുന്നു. ശിവശങ്കറിന്റെ നിസ്സഹകരണത്തെ മറികടക്കാനാണ് വേണുഗോപാലിനോട് കൊച്ചി ഓഫിസില്‍ ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, കോഴ ഇടപാടിലെ കള്ളപ്പണ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യംചെയ്യല്‍ ഇന്നും തുടരും.
ഇന്നലെ അഞ്ചുദിവസത്തേക്കാണ് ശിവശങ്കറിനെ എറണാകുളം സിബിഐ കോടതി ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നത്. ലൈഫ് മിഷന് കരാര്‍ യൂണിടാക്ക് കമ്പനിക്ക് ലഭിക്കുന്നതില്‍ മുഖ്യ ആസൂത്രകനായിരുന്നു ശിവശങ്കറെന്നാണ് ഇഡിയുടെ റിപോര്‍ട്ട്. എന്നാല്‍, ചോദ്യംചെയ്യലില്‍ ഇതുവരെയും ശിവശങ്കര്‍ കുറ്റസമ്മതം നടത്തിയിട്ടില്ല. ശിവശങ്കറിനെതിരായ കണ്ടെത്തലുകളില്‍ കൂടുതല്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് ഇഡി. കേസില്‍ കൂടുതല്‍ ഉന്നതര്‍ക്ക് പങ്കുണ്ടോയെന്നും ഇഡി പരിശോധിക്കുന്നുണ്ട്. മൂന്ന് ദിവസം നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്.
RELATED STORIES
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; എസ്ഡിപിഐ സ്ഥാനാർഥി അഡ്വ. സാദിഖ്...
5 Jun 2025 11:28 AM GMTനിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; അൻവറിന് കത്രിക ചിഹ്നം അനുവദിച്ചു
5 Jun 2025 10:29 AM GMTതൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കാനുള്ള പി വി അന്‍വറിന്റെ ...
3 Jun 2025 8:23 AM GMTനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: പി വി അന്‍വര്‍ നാമനിര്‍ദേശപത്രിക...
2 Jun 2025 9:07 AM GMTജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി രൂപീകരിച്ച് പി വി അന്‍വര്‍
2 Jun 2025 6:48 AM GMTപരപ്പനങ്ങാടി പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
1 Jun 2025 3:42 AM GMT