Latest News

ലൈഫ് മിഷന്‍ പദ്ധതി: ചാനല്‍ വാര്‍ത്ത കേട്ട് കേസെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി

ലൈഫ് മിഷന്‍ പദ്ധതി: ചാനല്‍ വാര്‍ത്ത കേട്ട് കേസെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: ഏതെങ്കിലും ചാനലുകള്‍ റിപോര്‍ട്ട് ചെയ്യുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് നടപടിയെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് വ്യവസ്ഥാപിത മാര്‍ഗങ്ങളുണ്ട്. ആ വഴി വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ നടപടിയെടുക്കാനാവൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയില്‍ നാലര കോടിയുടെ അഴിമതിയുണ്ടെന്ന വാര്‍ത്ത ജോണ്‍ ബ്രിട്ടാസ് തന്നെ പുറത്തുവിട്ടത് സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയുെട മാധ്യമഉപദേഷ്ടാവാണ് ജോണ്‍ ബ്രിട്ടാസ്.

മാധ്യമ ഉപദേഷ്ടാവ് സ്ഥിരമായി തന്റെ ഓഫിസിലുള്ള ആളല്ല. ആവശ്യം വന്നാല്‍ ഉപദേശം തേടാന്‍ വേണ്ടി മാത്രമാണ് അദ്ദേഹത്തെ സമീപിക്കുന്നത്. സര്‍ക്കാര്‍ ഫയലുകള്‍ ഉപദേഷ്ടാവ് കാണാറില്ല. സര്‍ക്കാരിന്റെ രഹസ്യങ്ങള്‍ അറിയുന്ന ആളല്ല മാധ്യമ ഉപദേഷ്ടാവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഉപദേഷ്ടാവ് അദ്ദേഹത്തിന് കിട്ടിയ വിവരങ്ങളാണ് പറഞ്ഞത്. സര്‍ക്കാരിന് മുന്നില്‍ അത്തരം വിവരങ്ങളില്ല. റെഡ് ക്രെസന്റും ഏതെങ്കിലും കരാറുകാരും തമ്മിലുണ്ടായ ഇടപാട് സംബന്ധിച്ച് ലഭിച്ച വിവരങ്ങള്‍ മാധ്യമ ഉപദേഷ്ടാവായതുകൊണ്ട് വിളിച്ചുപറയാന്‍ അദ്ദേഹത്തിന് യാതൊരു തടസവുമില്ല. റെഡ് ക്രെസന്റ് ചെയ്യുന്ന കാര്യങ്ങളില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it