Latest News

വിറക് ശേഖരിക്കാന്‍ പറമ്പില്‍ ഇറങ്ങിയ വയോധിക മിന്നലേറ്റ് മരിച്ചു

വിറക് ശേഖരിക്കാന്‍ പറമ്പില്‍ ഇറങ്ങിയ വയോധിക മിന്നലേറ്റ് മരിച്ചു
X

മാവൂര്‍: മധ്യവയസ്‌ക മിന്നലേറ്റ് മരിച്ചു. താത്തൂര്‍ എറക്കോട്ടുമ്മല്‍ അബൂബക്കറിന്റെ ഭാര്യ ഫാത്തിമ(50)യാണ് ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ ഉണ്ടായ മിന്നലേറ്റ് മരിച്ചത്. വീടിനടുത്തുള്ള പറമ്പില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു അപകടം. ശേഖരിച്ചുവച്ച വിറകും സമീപത്തു നിന്നിരുന്ന തെങ്ങും മിന്നലില്‍ കത്തിയമര്‍ന്നു. മൃതദേഹം മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മക്കള്‍: റഹീസ്, റംഷിദ, റമീസ, രഹ്‌ന ഭാനു.

Next Story

RELATED STORIES

Share it