Latest News

തൊഴിലുറപ്പ് ജോലിക്കിടെ മിന്നലേറ്റ് ഏഴു പേര്‍ക്ക് പരിക്ക്

തൊഴിലുറപ്പ് ജോലിക്കിടെ മിന്നലേറ്റ് ഏഴു പേര്‍ക്ക് പരിക്ക്
X

മുണ്ടക്കയം: തൊഴിലുറപ്പ് ജോലിക്കിടെ മിന്നലേറ്റ് ഏഴു സ്ത്രീകള്‍ക്ക് പരിക്കേറ്റു. മുണ്ടക്കയം ടൗണിനു സമീപം കിച്ചന്‍ പാറയിലുണ്ടായ സംഭവത്തില്‍ പുതുപ്പറമ്പില്‍ ഷീന നജ്‌മോന്‍, മാമ്പറമ്പില്‍ അനിതമ്മ വിജയന്‍, ആഞ്ഞിലിമൂട്ടില്‍ സുബി മനു, ആഞ്ഞിലിമൂട്ടില്‍ ജോസിനി മാത്യു, ആഞ്ഞിലിമൂട്ടില്‍ സിയാന ഷൈജു, പുത്തന്‍ പുരയ്ക്കല്‍ ശോഭറോയ്, ഇടമ്പാടത്ത് അന്നമ്മ ആന്റണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. 32 പേരാണ് ഇവിടെ തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്. മിന്നലേറ്റ് ഏഴു പേര്‍ നിലത്ത് വീഴുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it