Latest News

മദ്യനയം ഡല്‍ഹി സര്‍ക്കാരിന് 2,002 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് സിഎജി റിപോര്‍ട്ട്

മദ്യനയം ഡല്‍ഹി സര്‍ക്കാരിന് 2,002 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് സിഎജി റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: മദ്യനയം മൂലം ഡല്‍ഹി സര്‍ക്കാരിന് 2,002 കോടി രൂപയുടെ നഷ്ടമെന്ന് സിഎജി റിപോര്‍ട്ട്. നിയമസഭയില്‍ വലിയ കോലാഹലങ്ങള്‍ക്കിടെയാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. പുതിയ നയം പ്രകാരം മദ്യവില്‍പ്പനശാലകള്‍ തുറക്കുന്നതിനുള്ള ഭൂവിനിയോഗ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രദേശങ്ങളില്‍ മദ്യശാലകള്‍ തുറക്കാന്‍ അനുവാദമില്ലാത്തതിനാല്‍ 941.53 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന നാല് വിസ്‌കി ബ്രാന്‍ഡുകള്‍ സര്‍ക്കാര്‍ കടകളില്‍ കുറവും സ്വകാര്യ കടകളില്‍ കൂടുതലും വിറ്റഴിക്കപ്പെട്ടു, ഇത് ഡല്‍ഹി സര്‍ക്കാരിന് വരുമാന നഷ്ടമുണ്ടാക്കി എന്നതാണ് റിപോര്‍ട്ടിലെ മറ്റൊരു പ്രധാന കണ്ടെത്തല്‍. 2010 ലെ ഡല്‍ഹി എക്‌സൈസ് നിയമങ്ങളിലെ ചട്ടം 35 ഡല്‍ഹി എക്‌സൈസ് വകുപ്പ് കൃത്യമായി നടപ്പിലാക്കുന്നില്ലെന്ന് സിഎജി റിപോര്‍ട്ട് പറയുന്നു.

ഈ മാസത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പരാജയപ്പെടുന്നതിലും 26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതിലും മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചതായാണ് റിപോര്‍ട്ടുകള്‍. മദ്യനയവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പേരില്‍ അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോഡിയ എന്നിവരുള്‍പ്പെടെ നിരവധി എഎപി നേതാക്കള്‍ ജയിലിലടയ്ക്കപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it