Latest News

മദ്യനയം വൈകും; അംഗീകാരം നല്‍കുന്നത് മന്ത്രിസഭായോഗം മാറ്റിവച്ചു

മദ്യനയം വൈകും; അംഗീകാരം നല്‍കുന്നത് മന്ത്രിസഭായോഗം മാറ്റിവച്ചു
X

തിരുവനന്തപുരം: കരട് നയത്തിലെ വ്യവസ്ഥകളില്‍ മന്ത്രിമാര്‍ സംശയം ഉന്നയിച്ചതിനേ തുടര്‍ന്ന് മദ്യനയത്തിന്ന് അംഗീകാരം നല്‍കുന്നത് മന്ത്രിസഭായോഗം മാറ്റിവച്ചു.

ഡ്രെ ഡേ ഇളവ് നല്‍കുന്നത് സംബന്ധിച്ച വ്യവസ്ഥയിലും കള്ള്ഷാപ്പുകളുടെ ദൂരപരിധിയിലും ഇന്നും ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. അതു കൊണ്ടു തന്നെ ഇത്തരം കാര്യങ്ങളില്‍ വ്യക്തത വന്നിട്ട് മതി അന്തിമ തീരുമാനം നല്‍കല്‍ എന്ന നിലപാടിലാണ് ഇന്നത്തെ മന്ത്രി സഭായോഗം പിരിഞ്ഞത്.

കള്ള് ചെത്ത് സംബന്ധിച്ച് വ്യവസ്ഥകളില്‍ സിപിഐയും എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്.ഫോര്‍ സ്റ്റാര്‍ , ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കാണ് ഇളവ് നല്‍കുന്നത് മദ്യ നയത്തില്‍ പറയുന്നു. ടൂറിസം പരിപാടിയുണ്ടെങ്കില്‍ പ്രത്യേകം പണം കെട്ടി വെച്ച് മദ്യം വിളമ്പാനാണ് അനുമതി നല്‍കുന്നത്. ഈ വ്യവസ്ഥയില്‍ പുതിയ നിര്‍ദേശങ്ങള്‍ വന്നതും നയം മാറ്റി വെക്കാന്‍ കാരണമായി.




Next Story

RELATED STORIES

Share it