Latest News

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ കെട്ടിവെയ്‌ക്കേണ്ട തുക ഇരട്ടിയാക്കി

ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ കെട്ടിവെക്കേണ്ട തുക 1000ല്‍ നിന്ന് 2000മാക്കി ഉയര്‍ത്തി

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികള്‍ കെട്ടിവെയ്‌ക്കേണ്ട തുക ഇരട്ടിയാക്കി
X

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കെട്ടിവെയ്‌ക്കേണ്ട തുക ഇരട്ടിയാക്കി. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ കെട്ടിവെക്കേണ്ട തുക 1000ല്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി. ബ്ലോക്ക് പഞ്ചായത്തില്‍ 2000ത്തില്‍ നിന്ന് 4000 രൂപയായും ജില്ലാ പഞ്ചായത്തില്‍ 3000 രൂപയില്‍ നിന്ന് 5000 രൂപയായും വര്‍ദ്ധിപ്പിച്ചു. പട്ടികജാതി, പട്ടികവര്‍ഗ സ്ഥാനാര്‍ത്ഥികള്‍ ഇതിന്റെ പകുതി തുക കെട്ടിവച്ചാല്‍ മതി.

ജൂലൈ 21ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പത്ത് വര്‍ഷത്തിന് ശേഷമാണ് കെട്ടിവെക്കേണ്ട തുക വ!ര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ മുന്‍സിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും തുക വര്‍ദ്ധിപ്പിച്ചിട്ടില്ല.

Next Story

RELATED STORIES

Share it