Latest News

തദ്ദേശ തിരഞ്ഞെടുപ്പ്: കാസര്‍കോഡ് ജില്ലയില്‍ 10 പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ

തദ്ദേശ തിരഞ്ഞെടുപ്പ്: കാസര്‍കോഡ് ജില്ലയില്‍ 10 പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ
X

കാസര്‍കോഡ്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടക്കുന്ന സാഹചര്യത്തില്‍ കാസര്‍കോഡ് ജില്ലയില്‍ പലയിടങ്ങളിലും ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ക്രമസമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് നടപടി. ആഹ്ലാദപ്രകടനങ്ങള്‍ക്കും ആളുകള്‍ കൂട്ടംകൂടുന്നതിനും നിരോധനമുണ്ട്.

ജില്ലയില്‍ 10 പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ 15ാം തിയ്യതി അര്‍ധരാത്രി മുതല്‍ ഡിസംബര്‍ 17 അര്‍ധരാത്രിവരെയാണ് നിരോധനാജ്ഞ.

നിരോധനാജ്ഞ നിലവിലുള്ള പ്രദേശങ്ങള്‍: ഹോസ്ദുര്‍ഗ് പോലിസ് സ്‌റ്റേഷന്‍ പരിധി, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, അജാനൂര്‍ പഞ്ചായത്ത്, ബേക്കല്‍ പോലിസ് സ്‌റ്റേഷന്‍ പരിധി(പുല്ലര്‍ പെരിയ ഗ്രാമപഞ്ചായത്ത്), ചന്തേര പോലിസ് സ്‌റ്റേഷന്‍ പിരിധിയിലെ പടന്ന, ചെറുവത്തൂര്‍, പിലിക്കോട് ഗ്രാമപഞ്ചായത്തുകള്‍, നീലേശ്വരം സ്റ്റേഷന്‍ പരിധിയിലെ നീലേശ്വരം മുനിസിപ്പാലിറ്റി മേല്‍പ്പറമ്പ്, വിദ്യാനഗര്‍ എന്നിവിടങ്ങളിലും കാസര്‍കോഡ് സ്‌റ്റേഷന്‍ പരിധിയിലും, കാസര്‍കോഡ് മുനിസിപ്പാലിറ്റി, കുമ്പള സ്റ്റേഷന്‍ പിരിധിയില്‍ കുമ്പള ടൗണ്‍, ബന്തിയോട്, അഡ്ക്ക, സീതാംഗോളി, ഉളുവര്‍, മൊഗ്രാല്‍, ബംബ്രാണ, മഞ്ചേശ്വരം സ്‌റ്റേഷന്‍ പരിധിയില്‍ ഉപ്പള, മഞ്ചേശ്വരം, ഹൊസങ്കടി, കുഞ്ചത്തൂര്‍, ആദൂര്‍ സ്റ്റേഷന്‍ പരിധിയില്‍ ബോവിക്കാനം, ഇരിയണ്ണി, അഡൂര്‍.

Next Story

RELATED STORIES

Share it