Latest News

സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു

സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു
X

തിരുവനന്തപുരം: 2022 ഒക്ടോബർ 20, 21, 22 തീയതികളിൽ കോട്ടയം ജില്ലയിൽ വച്ചു നടക്കുന്ന സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിന് വേണ്ടി വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ലോഗോ ക്ഷണിക്കുന്നു.

കലയുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. സംസ്ഥാന സ്‌പെഷ്യൽ കലോത്സവം 2022 ഒക്ടോബർ 20, 21, 22 എന്നുള്ള രേഖപ്പെടുത്തലുകൾ ഉണ്ടാകണം. കോട്ടയം ജില്ലയുടേതായ പ്രതീകം അനുയോജ്യമാംവണ്ണം ഉൾപ്പെടുത്താവുന്നതാണ്. എഡിറ്റ് ചെയ്യുവാൻ കഴിയുന്ന തരത്തിലെ ഫോർമാറ്റിൽ സി.ഡിയും ഒപ്പും എ4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം. ലോഗോകൾ ഒക്ടോബർ മാസം 7ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി ശ്രീ. എം.കെ. ഷൈൻമോൻ, അഡീഷണൽ ഡയക്ടർ ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ(അക്കാദമിക്), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം -695 014 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.

Next Story

RELATED STORIES

Share it