- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫലമറിയാൻ മണിക്കൂറുകൾ മാത്രം; ഹാട്രിക് ഉറപ്പെന്ന് ബിജെപി; ആത്മവിശ്വാസത്തിൽ ഇന്ത്യാമുന്നണി

ന്യൂഡല്‍ഹി : ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. രണ്ടര മാസത്തിലധികം നീണ്ടു നിന്ന ഏഴ് ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പിനൊടുവിലാണ് നാളെ വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. 12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എക്‌സിറ്റ് പോളുകളെല്ലാം തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കുതിപ്പ് പ്രവചിച്ചതിന്റെ വലിയ ആത്മവിശ്വസത്തിലാണ് ബിജെപി. എന്‍ഡിഎയ്ക്ക് 400 എന്ന ലക്ഷ്യം പ്രഖ്യാപിച്ചായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനിറങ്ങിയത്. എക്‌സിറ്റ്‌പോള്‍ തള്ളിയ ഇന്ത്യ സഖ്യം 295 സീറ്റ് നേടി അധികാരം പിടിക്കുമെന്ന പ്രഖ്യാപനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. എക്‌സിറ്റ് പോളുകള്‍ക്ക് നേര്‍ വിപരീതമായിരിക്കും യഥാര്‍ത്ഥ ഫലമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. എക്‌സിറ്റ് പോളുകള്‍ കാണിച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്തുകയായിരുന്നു ബിജെപി ഉദ്ദേശ്യമെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും പ്രതികരിച്ചു.
പ്രാദേശിക മാധ്യമങ്ങളുടെ എക്‌സിറ്റ് പോളുകള്‍ പല സംസ്ഥാനങ്ങളിലും ഇന്ത്യ സഖ്യത്തിന് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ബിജെപി വോട്ട് വിഹിതം 37 ല്‍ നിന്ന് 40 ആയി ഉയരുമെന്ന് പ്രവചിക്കുന്ന സര്‍വെ കോണ്‍ഗ്രസിന്റേത് 19 ല്‍ നിന്ന് 23 ആയി കൂടുമെന്നും പറയുന്നു. കോണ്‍ഗ്രസ് സഖ്യകക്ഷികളുടേത് ഏഴില്‍ നിന്ന് 12 ശതമാനമാകും. എന്നാല്‍ ബിജെപി സഖ്യകക്ഷികളുടേതില്‍ ഒരു ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നും സര്‍വ്വെ പറയുന്നു.
RELATED STORIES
ജൂണ്‍ 16 മുതല്‍ കര്‍ണാടകയില്‍ ബൈക്ക് ടാക്സി സര്‍വീസില്ല
13 Jun 2025 2:55 PM GMTജാതി സെന്‍സസ്:മോദിക്ക് തിടുക്കം എന്തുകൊണ്ട്?
13 Jun 2025 2:31 PM GMTമസ്ജിദുല്‍ അഖ്സ അടച്ചുപൂട്ടി സീല്‍ ചെയ്ത് ഇസ്രായേലി സൈന്യം
13 Jun 2025 2:05 PM GMTകണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും മറ്റന്നാളും അവധി
13 Jun 2025 1:52 PM GMTമഴ കനത്തതോടെ നിലമ്പൂര്‍ ജനത ആശങ്കയില്‍: അഡ്വ. സാദിഖ് നടുത്തൊടി
13 Jun 2025 1:18 PM GMTചുരത്തില്‍ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയില്‍ തട്ടിനിന്നു
13 Jun 2025 1:16 PM GMT