- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകായുക്ത നിയമ ഭേദഗതി: ബില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായി സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു
ജുഡീഷ്യറിയുടെ അധികാരം എക്‌സിക്യൂട്ടീവ് കവരുന്ന തരത്തിലുള്ള ഭേദഗതിയാണിത്. ഭേദഗതി സുപ്രീം കോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമാണ്.
തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ ലോകായുക്ത വിധി പുനപരിശോധിക്കാന്‍ ഭരണകക്ഷിക്ക് അധികാരം നല്‍കുന്ന ഭേദഗതി നിയമസഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി പി രാജീവമാണ് ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ലോകായുക്ത നിയമഭേദഗതിക്കെതിരെ പ്രതിപക്ഷത്ത് നിന്നും രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. ചര്‍ച്ചകള്‍ക്ക് പിന്നാലെ ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടുകയാണെന്നും വിശദമായ ചര്‍ച്ച അവിടെ നടക്കുമെന്നും നിയമമന്ത്രി അറിയിക്കുകയായിരുന്നു.
വിഡി സതീശന്‍
ലോകായുക്ത നിയമത്തിലെ കാതലായ പതിനാലാം ഭാഗമാണ് ഭേദഗതിയിലൂടെ സര്‍ക്കാര്‍ മാറ്റുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ലോകായുക്ത വിധി സര്‍ക്കാരിന് തള്ളാമെന്ന വ്യവസ്ഥ ജൂഡീഷ്യറിക്ക് മേലുള്ള കടന്നു കയറ്റമാണ്. ജുഡീഷ്യറിയുടെ അധികാരം എക്‌സിക്യൂട്ടീവ് കവരുന്ന തരത്തിലുള്ള ഭേദഗതിയാണിത്. ഭേദഗതി സുപ്രീം കോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമാണ്. ജുഡീഷ്യല്‍ സംവിധാനത്തിന്റെ തീരുമാനം എങ്ങിനെ എക്‌സിക്യൂട്ടീവിന് തള്ളാന്‍ കഴിയും. ജൂഡീഷ്യറിയുടെ കണ്ടെത്തല്‍ തള്ളാനുള്ള അധികാരമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാണ് ഈ നിയമഭേദഗതി. ഇങ്ങനെയണെങ്കില്‍ ഹൈക്കോടതിക്കുള്ള അധികാരം കൂടി സര്‍ക്കാരിനെടുക്കാം. നിയമഭേദഗതിയെ പിന്താങ്ങിയ സിപിഐ മന്ത്രിമാര്‍ ഇ ചന്ദ്രശേഖരന്‍ നായരുടെ പ്രസംഗം വായിച്ചു നോക്കണം.
നിങ്ങള്‍ തമ്മിലുണ്ടായ സെറ്റില്‍മെന്റ് എന്താണെന്ന് അറിയില്ല. പക്ഷെ ഇത് ദൗര്‍ഭാഗ്യകരമാണ്. അഴിമതി തടയാനല്ലേ ലോകായുക്ത രൂപീകരിച്ചത്? ഭരണഘടന വായിച്ചു നോക്കിയാല്‍ മതി. അന്വേഷണത്തിനും പരാതികള്‍ പരിശോധിക്കാനുമുള്ള അധികാരങ്ങളുമാണ് ലോകായുക്തക്ക് നല്‍കിയിരിക്കുന്നത്. ആമുഖത്തില്‍ തന്നെ അക്കാര്യം പറയുന്നുണ്ട്. അന്വേഷണം നടത്തുന്ന ഏജന്‍സി തന്നെ കേസില്‍ ശിക്ഷ വിധിക്കുന്നത് എങ്ങനെയാണ്? ലോകത്തെവിടെയും ഇല്ലാത്ത വ്യവസ്ഥയാണ് അത്. ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പ് ഭരണയെ മറികടക്കുന്നതാണ്. അള്‍ട്രാ വയലേഷന്‍ ഓഫ് കോണ്‍സ്ര്റ്റിറ്റിയൂഷന്‍ ആണ് ഈ നിയമം. പുതിയ ഭേദഗതി ലോക്പാല്‍ നിയമവുമായി യോജിക്കുന്ന തരത്തിലുള്ളതാണ്. ഇതേ നിയമസഭ പാസാക്കിയ നിയമം തന്നെ ഭരണഘടനാഭവിരുദ്ധം എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. നിയമസഭ ഒരിക്കല്‍ പാസാക്കിയ നിയമം ഭരണഘടനാ വിരുദ്ധം എന്ന് പറയാന്‍ നിയമ മന്ത്രിക്ക് അധികാരമില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
കെകെ ശൈലജ
നിലവിലെ ലോകയുക്ത നിയമം കുറ്റാരോപിതനു സ്വന്തം ഭാഗം പറയാന്‍ അവസരം നല്‍കുന്നതല്ല
കെടി ജലീല്‍
സാധാരണ പൗരന് ലഭിക്കേണ്ട നീതി തനിക്ക് ലോകായുക്ത നിഷേധിച്ചു. തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയില്ല. ബന്ധു നിയമന കേസില്‍ ലോകയുക്തയുടെ നടപടിയുണ്ടായത് അതിവേഗത്തിലാണ്. വേണ്ട നിയമോപദേശം തേടിയ ശേഷമാണ് ലോകായുക്താ ഭേദഗതി ബില്ലുമായി സര്‍ക്കാര്‍ വന്നിരിക്കുന്നത്. നിരാകരിക്കാന്‍ കൂടി ഉള്ള സ്വാതന്ത്ര്യം കൂടി വേണം. 1975ല്‍ ഭരണഘടന തന്നെ ഭേദഗതി ചെയ്യാന്‍ ഇന്ദിരഗാന്ധി ശ്രമിച്ച ചരിത്രമുണ്ട്.
മാത്യു കുഴല്‍നാടന്‍
ലോകായുക്തയെ തകര്‍ക്കാന്‍ ഭരണ ഘടനയെ കൂട്ട് പിടിക്കരുത്. ലോകയുക്ത നിയമം ഭരണ ഘടനാ വിരുദ്ധമെന്ന് എന്ത് കൊണ്ട് ജലീല്‍ കേസില്‍ സര്‍ക്കാര്‍ പറഞ്ഞില്ല? അറിവും യോഗ്യതയും ഇല്ലാത്തവരെ ലോകായുക്തയ്ക്ക് മുകളില്‍ പരിഗണനയ്ക്ക് കൊണ്ട് വരുന്നുണ്ട്. ഭരണ ഘടനാ വിരുദ്ധമെന്ന് ഇപ്പോള്‍ നിയമ മന്ത്രി പറയുന്ന ലോകയുക്ത നിയമത്തെ നേരത്തെ പിണറായി ഒരുപാട് പുകഴ്ത്തിയതാണ്. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു ഭയം. ഈ നിയമത്തെ, മടിയില്‍ കനമുള്ളത് കൊണ്ടുള്ള പേടിയാണ്. യെദിരൂയപ്പയുടെ അവസ്ഥയാണ് മുഖ്യമന്ത്രിക്ക്. അദ്ദേഹം കേസുകള്‍ സ്വപ്നം കാണുന്നു. നിങ്ങള്‍ ഒറ്റുകൊടുക്കുന്നത് നിങ്ങളുടെ പഴയ നേതാവിനെയാണ്.
പി രാജീവ്
എന്നാല്‍, ലോകായുക്ത ഏതിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് പ്രധാനമെന്ന് നിയമന്ത്രി പി രാജീവ് പറഞ്ഞു. ലോകായുക്ത ഒരു ജുഡീഷ്യല്‍ ബോഡിയല്ല, അതൊരു അന്വേഷണസംവിധാനം മാത്രമാണ്.
നിയമസഭ പാസ്സാക്കിയ നിയമത്തില്‍ തൊടാനെ പറ്റില്ല എന്നില്ല. ഈ നിയമം കൊണ്ട് വരുമ്പോള്‍ ലോക്പാല്‍ ഇല്ല. ബില്ലിലെ വ്യവസ്ഥകളില്‍ സഭക്ക് മാറ്റം വരുത്താം.
അധികാരിക നിയമ വ്യവസ്ഥ എന്ന് പേരില്‍ വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുന്നു. നിയമത്തിന്റെ ചില വ്യവസ്ഥകള്‍ വരുന്നത് കൊണ്ട് മാത്രം ഒരു സമിതിക്ക് ജുഡീഷ്യല്‍ അധികാരം വരില്ല. ലോക് പാലിനും ജുഡീഷ്യല്‍ പദവിയില്ല. നിയമസഭ അതിന്റെ ദൗത്യം നിര്‍വഹിക്കുകയാണ് ഇവിടെ. ഇത് ശക്തമായ നിയമസഭയണ്. യുപിഎ കൊണ്ടുവന്ന ലോക്പാല്‍ നിയമത്തിലെ വ്യവസ്ഥയാണ് ലോകായുക്ത നിയമഭേദഗതി. ലോകയുക്ത നിയമത്തിലെ 14 ആം വകുപ്പാണ് ഭരണ ഘടനാ വിരുദ്ധം. നിയമത്തിലെ ഒരു ഭാഗം തെറ്റാണെന്ന് കണ്ടെത്തിയാല്‍ അത് തിരുത്താന്‍ അധികാരം ഉണ്ട്, ലോക്പാലിനു ശിക്ഷ വിധിക്കാന്‍ അധികാരമില്ല. സംശയത്തിന്റെ കണിക പോലും രൂപപ്പെടാന്‍ ഇടവരാതെ രാജി വെയ്ക്കുന്ന ധാര്‍മികതയാണ് ഇടതു പക്ഷത്തിന്റേത്. സജി ചെറിയാന്റെ രാജിക്ക് ഏതെങ്കിലും കോടതി ഇടപെടേണ്ടി വന്നോ? അന്വേഷണം നടത്തുന്ന ആള്‍ തന്നെ വിധി പ്രഖ്യാപിക്കുന്നത് ലോകത്ത് എവിടെയും ഇല്ലാത്ത രീതിയാണ്. സെക്ഷന്‍ 11/2 പ്രകാരം ജൂഡീഷ്യല്‍ അധികാരം കൂടി നല്‍കുന്നു.
RELATED STORIES
മണ്കോരിയുമായി മുതലകളെ കുളത്തിലേക്ക് ഓടിക്കുന്ന ദൃശ്യങ്ങള്‍...
17 Nov 2024 5:42 PM GMTട്രെയ്ന്‍ വിന്‍ഡോയിലൂടെ ആളെ കയറ്റി പോര്‍ട്ടര്‍: വീഡിയോ വൈറലാവുന്നു
17 Nov 2024 5:24 PM GMTഹിസ്ബുല്ല വക്താവ് മുഹമ്മദ് അഫീഫിനെ വധിച്ചതായി ഇസ്രായേല്‍
17 Nov 2024 5:19 PM GMTബിസിനസുകാരന് കത്തുന്ന കാറിനുള്ളില്‍ മരിച്ച നിലയില്‍-വീഡിയോ
17 Nov 2024 4:54 PM GMTനാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്
17 Nov 2024 4:42 PM GMTമണിപ്പൂരില്‍ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പരാജയം; ബിജെപി സഖ്യ...
17 Nov 2024 3:09 PM GMT