Latest News

ലോകായുക്ത: കെടി ജലീലിന്റെ ആരോപണങ്ങള്‍ വ്യക്തിപരം; സിപിഎമ്മിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നും കോടിയേരി

ലോകായുക്ത ഓര്‍ഡിനന്‍സില്‍ സിപിഐ, മന്ത്രിസഭയില്‍ എതിര്‍പ്പ് രേഖപ്പെടുത്താതെ പുറത്ത് എതിര്‍പ്പ് പറയുന്നത് ശരിയാണോ എന്ന ചോദ്യത്തിന് നോ കമന്റ്‌സ് എന്നായിരുന്നു കോടിയേരിയുടെ മറുപടി

ലോകായുക്ത: കെടി ജലീലിന്റെ ആരോപണങ്ങള്‍ വ്യക്തിപരം; സിപിഎമ്മിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നും കോടിയേരി
X

തിരുവനന്തപുരം: ലോകായുക്തയെ കുറിച്ചുള്ള കെടി ജലീലിന്റെ ആരോപണങ്ങള്‍ വ്യക്തിപരമാണെന്നും പാര്‍ട്ടിക്ക് അങ്ങനെ ഒരു അഭിപ്രായമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോകായുക്തയ്‌ക്കെതിരെ ഒരാരോപണവും സിപിഎം ഉന്നയിച്ചിട്ടില്ല. ജലീല്‍ പാര്‍ട്ടി അംഗമല്ല. അദ്ദേഹം ഇപ്പോഴും സ്വതന്ത്രനാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്ര ബജറ്റ് കേരളത്തെ അവഗണിച്ചു. കേരളവും ഇന്ത്യയുടെ ഭാഗമെന്ന് അംഗീകരിക്കാത്ത രീതിയാണിത്. പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം അംഗീകരിച്ചില്ല. പാലക്കാട് കോച്ച് ഫാക്ടറി ചര്‍ച്ച ചെയ്യാന്‍ പോലും തയാറല്ല. സംസ്ഥാന വിഹിതം അപര്യാപ്തമാണ്. ജി എസ് ടി നഷ്ട്പരിഹാരം 5 വര്‍ഷം കൂടി നീട്ടണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. കേന്ദ്ര നിലപാട് തിരുത്താന്‍ എംപിമാരും ബിജെപി സംസ്ഥാന ഘടകവും സമര്‍ദ്ദം ചെലുത്തണമെന്നും കോടിയേരി പറഞ്ഞു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ ജീവനക്കാരെ താത്കാലികമായി നിയമിക്കണം. ലോകായുക്ത നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം. മന്ത്രി ബിന്ദു തെറ്റ് ചെയ്തിട്ടില്ലെന്ന് ലോകായുക്തക്ക് വ്യക്തമായി. വിധി സ്വാഗതാര്‍ഹമാണ്. ലോകായുക്തയുടെ മുന്നില്‍ വരുന്ന ഒരു വിധിയും തടയുന്ന നീക്കം പുതിയ ഭേദഗതിയില്‍ ഇല്ലെന്നും കോടിയേരി വ്യക്തമാക്കി.

ലോകായുക്താ ഭേദഗതിയില്‍ സിപിഐയുടെ എതിര്‍പ്പ് അവരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും. മന്ത്രിസഭയില്‍ ഒരു അഭിപ്രായ വ്യത്യാസവുമുണ്ടായില്ല. ഇടതുമുന്നണിയിലെ തര്‍ക്കങ്ങള്‍ മുന്നണിയിലും ഉഭയകക്ഷി രീതിയിലും ചര്‍ച്ച ചെയ്യും. മന്ത്രിസഭയില്‍ എതിര്‍പ്പ് രേഖപ്പെടുത്താതെ പുറത്ത് എതിര്‍പ്പ് പറയുന്നത് ശരിയാണോ എന്ന ചോദ്യത്തിന് നോ കമന്റ്‌സ് എന്നായിരുന്നു കോടിയേരിയുടെ മറുപടി.

ഗവര്‍ണറും സര്‍ക്കാരുമായും തര്‍ക്കമില്ലെന്ന് കോടിയേരി വ്യക്തമാക്കി. ഓര്‍ഡിനന്‍സ് ഒപ്പിടാത്തത് കൊണ്ടല്ല നിയമസഭാ സമ്മേളന തിയ്യതി നിശ്ചയിക്കാത്തത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മാത്രമേ തിയ്യതി നിശ്ചയിക്കാന്‍ കഴിയൂ. കെ റെയിലുമായി ബന്ധപ്പെട്ട അപേക്ഷയില്‍ അനുമതി നല്‍കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. സാമൂഹിക ആഘാത പഠനത്തിനാണ് കല്ലിടുന്നത്. സ്ഥലം ഏറ്റെടുത്താല്‍ മാത്രമേ വായ്പയെടുക്കാനാവൂ. കേന്ദ്രം അനുമതി നിഷേധിച്ചെന്ന വാദം വസ്തുതാപരമായി ശരിയല്ല. കേന്ദ്രാനുമതി ലഭിച്ചാലേ വായ്പ എടുക്കാന്‍ കഴിയൂ. വന്ദേ ഭാരത് വന്നാല്‍ സില്‍വര്‍ ലൈന്‍ വരുന്നതിനേക്കാള്‍ രൂക്ഷമായ യാത്രാ പ്രശ്‌നം വരും. വളവുകള്‍ നിവര്‍ത്തണം, അതിന് സില്‍വര്‍ ലൈന്‍ വേണം. എല്ലാവരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കോടിയേരി പറഞ്ഞു.


Next Story

RELATED STORIES

Share it