- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രതീക്ഷയും ആശങ്കയും ഒരു പോലെ, പോളിങ് ശതമാനത്തിലെ കുറവ് തിരിച്ചടിയാകില്ലെന്ന് മുന്നണികൾ

തിരുവനന്തപുരം : നിര്‍ണ്ണായകവിധിയെഴുത്തിന് ശേഷവും ഒരുപോലെ പ്രതീക്ഷയിലും ആശങ്കയിലുമാണ് മുന്നണികള്‍. പോളിങ് ശതമാനത്തിലെ കുറവ് ഒട്ടും ബാധിക്കില്ലെന്നാണ് മൂന്ന് മുന്നണികളുടേയും അവകാശവാദം. മണ്ഡലങ്ങളുടെ സൂക്ഷ്മ വിലയിരുത്തലിലേക്ക് പാര്‍ട്ടികള്‍ ഇന്ന് കടക്കും.
രാവിലെയുണ്ടായ പോളിംഗ് ആവേശം കണ്ടപ്പോള്‍ 2019നെക്കാള്‍ ഉയര്‍ന്ന പോളിംഗ് ശതമാനമാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഉച്ചയോടെ പിന്നെ കുറഞ്ഞതോടെ കാരണമെന്തെന്നായി ചര്‍ച്ചകള്‍. ദേശീയനേതാക്കള്‍ വരെ ഇളക്കിമറിച്ചുള്ള പ്രചാരണവും, പലയിടത്തുമുള്ള ഇഞ്ചോടിഞ്ച് പോരും, ശക്തമായ ത്രികോണമത്സരങ്ങളും ഇത്തവണ ശ്രദ്ധ നേടിയിരുന്നു. പൊതുവില്‍ റെക്കോര്‍ഡ് പോളിങ്ങാണ് പ്രതീക്ഷിച്ചത്. കത്തും ചൂടാകാം വില്ലനെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. പോളിംഗ് ശതമാനത്തിലെ കുറവില്‍ നേരിയൊരു ആശങ്ക ഉള്ളില്‍ യുഡിഎഫിനുണ്ടെങ്കിലും എല്ലാം ഭദ്രമെന്ന് അവകാശവാദം.
ഭരണവിരുദ്ധവികാരം നന്നായി ഇത്തവണ പ്രതിഫലിച്ചെന്ന് മുന്നണി പറയുന്നത്. ഒപ്പം ന്യൂനപക്ഷവോട്ടുകളുടെ ശക്തമായ ഏകീകരണം ഉണ്ടായെന്നും പ്രതീക്ഷയുണ്ട്. ഭരണവിരുദ്ധവികാരം ഇല്ലാത്തതിന്റെ തെളിവാണ് പോളിങ് ശതമാനം ഉയരാത്തതെന്ന് എല്‍ഡിഎഫ് വിലയിരുത്തുന്നു. പാര്‍ട്ടി വോട്ടുകളെല്ലാം എല്ലായിടത്തും കൃത്യമായി പോള്‍ ചെയ്തു. ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണം ഇത്തവണ ഇടതിനെന്നാണ് കണക്ക് കൂട്ടല്‍. പലയിടത്തും അവസാനനിമിഷം ജയസാധ്യത തെളിഞ്ഞെന്നും എല്‍ഡിഎഫ് പറയുന്നു. തിരുവനന്തപുരത്തും തൃശൂരിലും ജയസാധ്യതയുണ്ടെന്നും ബിജെപി പറയുന്നു. അതേ സമയം വിധിയെഴുത്ത് ദിനം സഭാ അധ്യക്ഷന്മാരില്‍ നിന്നുണ്ടായ പ്രതികൂല പ്രതികരണങ്ങളില്‍ ബിജെപിക്ക് ആശങ്കയുണ്ട്.
RELATED STORIES
ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം പൊട്ടിയ ''ബോംബ്'' വിഷു-ഈസ്റ്റര്‍...
27 April 2025 3:43 AM GMTഗൗതം ഗംഭീറിന് ''കശ്മീര്‍ ഐഎസിന്റെ'' വധഭീഷണി; ഗുജറാത്ത് സ്വദേശി...
27 April 2025 3:34 AM GMTമുസ്ലിം തെരുവുകച്ചവടക്കാരെ ആക്രമിച്ച ഒമ്പത് ബിജെപിക്കാര്‍ക്കെതിരെ...
27 April 2025 3:23 AM GMTക്ഷേത്രോല്‍സവത്തിനിടെ യുവാവിനെ മര്‍ദ്ദിച്ചു കൊന്നു; മൂന്നു പേര്...
27 April 2025 3:04 AM GMTഐസിയുവില്‍ കിടന്ന യുവതിയെ കടന്നുപിടിച്ച മെഡിക്കല്‍ കോളജ് ജീവനക്കാരന്...
27 April 2025 2:59 AM GMTഉത്തരാഖണ്ഡില്‍ പാതിരാത്രി ദര്‍ഗ പൊളിച്ചു (വീഡിയോ)
27 April 2025 2:49 AM GMT